സാമ്പത്തിക തട്ടിപ്പ് കേസ്;നടി നോറ ഫത്തേഹിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് പോലീസ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ദില്ലി പൊലീസ്.ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടിയെ വെള്ളിയാഴ്ച ചോദ്യംചെയ്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യംചെയ്തിരുന്നു.സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറയെ കേസില്‍ ചോദ്യം ചെയ്തത്. എന്നാൽ സുകേഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നടി പെീലീസിൽ മൊഴി നൽകിയിരിക്കുന്നത്. മൊഴിയെടുക്കുന്നതിനായി കഴിഞ്ഞയാഴ്ച നോറയ്ക്കു പൊലീസ് നോട്ടിസ് […]
Read More