സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ആ രീതിയിലും വീട്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘം ജീവനക്കാര്‍ വഴിയും എത്തിക്കും. ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുക എന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
Read More