പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്കൂളിലെ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്കൂളിലെ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍. ഓഫീസില്‍ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലര്‍ക്ക് ജെ സനലുമായി തര്‍ക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താന്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലര്‍കിനോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്‌സ്ആപ്പില്‍ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലര്‍ക് മെസേജ് […]

Read More
 പ്ലസ് വണ്‍; സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനം നാളെ

പ്ലസ് വണ്‍; സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനം നാളെ

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ തുടങ്ങും. അലോട്ട്‌മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in/ ലെ കാന്‍ഡിഡേറ്റ് ലോഗ് ഇന്‍ എസ്ഡബ്ല്യുഎസ് ലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലുവരെയാണ് സമയപരിധി. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ടി സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളില്‍ ഹാജരാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് […]

Read More
 പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കോഴിക്കോടും മലപ്പുറത്തും ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കോഴിക്കോടും മലപ്പുറത്തും ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം. മലപ്പുറത്ത് എം.എസ്.എഫ് വനിതാ പ്രവര്‍ത്തകര്‍ ആര്‍.ഡി.ഡി ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോടും മലപ്പുറത്തും കെ.എസ്.യു പ്രവര്‍ത്തകരും ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കുന്നുണ്ട്. കോഴിക്കോട്ട് കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും റോഡ് ഉപരോധിക്കും.

Read More
 ഇനിയും സമയം നീട്ടാനാവില്ല;പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇനിയും സമയം നീട്ടാനാവില്ല;പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്ലസ് വണ്‍ പ്രവേശനത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സമയപരിധി ഇനിയും നീട്ടിനല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് ഉച്ചവരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്. […]

Read More
 പ്ലസ് വൺ പരീക്ഷാ തീയതി മാറ്റി;ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും

പ്ലസ് വൺ പരീക്ഷാ തീയതി മാറ്റി;ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നേരത്തെ ജൂൺ രണ്ട് മുതൽ 18 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച പോലെ ജൂണ്‍ 2 മുതല്‍ മോഡല്‍ പരീക്ഷ നടത്തും. രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. […]

Read More
 പ്ലസ് വൺ പ്രവേശനം;താൽക്കാലിക ബാച്ചിലെ സീറ്റുകളും ഒഴിവുകളും പ്രസിദ്ധീകരിക്കും; അപേക്ഷകള്‍ വ്യാഴാഴ്ച വരെ സമര്‍പ്പിക്കാം

പ്ലസ് വൺ പ്രവേശനം;താൽക്കാലിക ബാച്ചിലെ സീറ്റുകളും ഒഴിവുകളും പ്രസിദ്ധീകരിക്കും; അപേക്ഷകള്‍ വ്യാഴാഴ്ച വരെ സമര്‍പ്പിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനായി താല്‍ക്കാലി ബാച്ചുകളുടെ പട്ടിക അംഗീകരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി.തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ച് സയന്‍സ് -20, ഹ്യൂമാനിറ്റീസ്- 49, കൊമേഴ്‌സ്- 10 എന്നിങ്ങനെയാണ് അധിക ബാച്ച് അനുവദിച്ചത്. ഇതില്‍ 19 ബാച്ചുകള്‍ ഷിഫ്റ്റു ചെയ്യുന്ന ബാച്ചുകളാണ്. എട്ട് സയന്‍സ് ബാച്ചുകളും അഞ്ച് ഹ്യുമാനിറ്റീസ് ബാച്ചുകളും ആറ് കൊമേഴ്‌സ് ബാച്ചുകളുമാണ് ആവശ്യമായ താലൂക്കുകളിലേക്ക് മാറ്റിയത്. പ്ലസ് വണ്‍ താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും നിലവിലുള്ള ഒഴിവുകളും ഇന്ന് […]

Read More