സർക്കാർ ജോലി തന്നെ വേണമെന്ന മനോഭാവം മാറണം; ഹൈക്കോടതി

സർക്കാർ ജോലി തന്നെ വേണമെന്ന മനോഭാവം മാറണം; ഹൈക്കോടതി

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നുള്ള മനോഭാവം കേരളത്തില്‍ മാത്രമേ ഉള്ളൂവെന്നും സര്‍ക്കാര്‍ ജോലി മാത്രമേ പറ്റൂ എന്ന നിലപാടാണ് കേരളത്തിലെ യുവാക്കള്‍ക്കെന്നും ഹൈക്കോടതി.എംഎസ്എസി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷെ അതിന് നമ്മള്‍ തയ്യാറാവില്ലെന്നും യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. പിഎസ്‌സിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ് സി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. […]

Read More
 പി.എസ്.സി റാങ്ക് ലിസ്റ്റ്; പട്ടികകളുടെ കാലാവധി നാളെ അവസാനിക്കും, പ്രതിഷേധം ശക്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍

പി.എസ്.സി റാങ്ക് ലിസ്റ്റ്; പട്ടികകളുടെ കാലാവധി നാളെ അവസാനിക്കും, പ്രതിഷേധം ശക്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍

നാളെ പി.എസ്.സി റാങ്ക് ലിസ്റ്റ് പട്ടികകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി, സ്റ്റാഫ് നഴ്സ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങളിലേക്ക് […]

Read More
 ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും കാലാവധിക്കുള്ളില്‍ പി.എസ്.സി നിയമനം നടത്തുകയാണ് സര്‍ക്കാറിന്റെ നയം; മുഖ്യമന്ത്രി സഭയില്‍

ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും കാലാവധിക്കുള്ളില്‍ പി.എസ്.സി നിയമനം നടത്തുകയാണ് സര്‍ക്കാറിന്റെ നയം; മുഖ്യമന്ത്രി സഭയില്‍

ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ പി.എസ്.സി നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ […]

Read More
 ജൂണിൽ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

ജൂണിൽ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ച് കേരള പി.എസ്.സി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ മേയ്മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാർട്ട്മെന്റ് തല പരീക്ഷകളും ഇതിപ്പെടും.

Read More
 കോവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റി

കോവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റി

കൊവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പി.എസ്.സി. ഈ മാസം 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവെച്ചു ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു. ഇന്നലെ വിവിധ സർവകലാശാല പരീക്ഷകളും ഗവർണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് മാ‌റ്റിവച്ചിരുന്നു. എന്നാൽ ഓൺലൈൻ പരീക്ഷകൾക്ക് മാ‌റ്റമില്ല. എന്നാൽ സംസ്ഥാനത്തെ 10, പ്ളസ് ‌ടു പരീക്ഷകൾ മാ‌റ്റിയിട്ടില്ല. എന്നാൽ സിബിഎസ്‌ഇ പത്താംക്ളാസ് പരീക്ഷകൾ വേണ്ടെന്നുവച്ചു. പ്ളസ് ‌ടു പരീക്ഷകൾ നീട്ടിവയ്‌ക്കുകയും ചെയ്‌തു.

Read More
 സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

സെക്രട്ടേറിയറ്റിന് മുൻപിൽ ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്താൻ നിയമമന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഡിവൈഎഫ്ഐ നേതാക്കളും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രിതല ചർച്ച ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി. അനുകൂല ഉത്തരവുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഇന്നു പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ തീരുമാനം നീണ്ടുപോകുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്കുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് എൽഡിഎഫും താൽപര്യപ്പെടുന്നു. […]

Read More

പിഎസ് സി നിയമന വിവാദ വിഷയം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ

പിഎസ് സി നിയമന വിവാദ വിഷയം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എം പി. യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമനം നൽകാതെ കബളിപ്പിക്കുകയാണെന്നും കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും സമാനമായ പരാതികളുയരുന്നുണ്ടെന്നും പ്രേമചന്ദ്രൻ സഭയെ അറിയിച്ചു. ഇത് തടയാനും നിയമനങ്ങൾ നിയന്ത്രിക്കാനുമായി കേന്ദ്രം സംവിധാനം ആലോചിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ പിഎസ് സി അനധികൃത നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജന സംഘടനകളുടെയും റാങ്ക് ഹോൾഡേഴ്സിന്റെയും പ്രതിഷേധം ഇന്നും തുടരുകയാണ്. സമാനമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പശ്ചിമബംഗാളിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. […]

Read More