റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുത്; ഇസ്രായേലിനോട് അഭ്യര്‍ഥിച്ച് ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, കാനഡ;
തെക്കന്‍ ഗസ്സയിലെ റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുതെന്ന് ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സയില്‍ കരയാക്രമണം നടത്തുന്നത് വിനാശകരമായിരിക്കും. ഇസ്രായേല്‍ അവരുടെ സഖ്യകക്ഷികളെയും അന്താരാഷ്ട്ര സമൂഹത്തെയും കേള്‍ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റഫയില്‍ കരയാക്രമണം നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണ്. റഫയിലെ സൈനിക നടപടി വിനാശകരമാകും. ഏകദേശം 1.5 ദശലക്ഷം ഫലസ്തീനികളാണ് ഈ പ്രദേശത്ത് അഭയം തേടിയിട്ടുള്ളത്. ഗാസയിലെ മാനുഷിക സാഹചര്യം ഇതിനകം തന്നെ ഭയാനകമാണ്. അവിടെ സൈനിക […]
Read More