ബിജെപി സര്‍ക്കാറിനെതിരെ പ്രതിപക്ഷ നീക്കം; ഒന്നിച്ചുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം പാര്‍ലമെന്റിനു പുറത്ത് ‘മാതൃക പാര്‍ലമെന്റ്’

ബിജെപി സര്‍ക്കാറിനെതിരെ പ്രതിപക്ഷ നീക്കം; ഒന്നിച്ചുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം പാര്‍ലമെന്റിനു പുറത്ത് ‘മാതൃക പാര്‍ലമെന്റ്’

ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നീക്കങ്ങള്‍ ശക്തമാകുന്നതിന്റെ കൂടുതല്‍ സൂചനകള്‍ പുറത്ത്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച ശേഷം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് യോഗം ചേരുകയായിരുന്നു. ഇതാണ് പുതിയ പ്രതിപക്ഷ മുന്നണി രൂപീകരിക്കപ്പെടുന്നതിന്റെ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുന്നത്. ഒരു ‘മാതൃക പാര്‍ലമെന്റ്’ പുറത്ത് എങ്ങനെ സംഘടിപ്പിക്കാമെന്ന് നോക്കാമെന്ന് കൂടിയാണ് ഈ അനൗദ്യോഗിക യോഗത്തിന്റെ ലക്ഷ്യമെന്ന് വിവിധ നേതാക്കള്‍ പറഞ്ഞു.പെഗാസസ്, കര്‍ഷക സമരം, കൊവിഡ് പ്രതിരോധത്തിലെ […]

Read More
 പെ​ഗാസസില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണം; രാഹുൽ ഗാന്ധി

പെ​ഗാസസില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണം; രാഹുൽ ഗാന്ധി

പെഗാസസ് വിഷയത്തിൽ കടുത്ത പ്രതികരണവുമായി രാഹുൽ ഗാന്ധി. . സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം. ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ​ഗാന്ധി ചോദിച്ചു. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സോണിയ ഗാന്ധിയുമായുള്ള മമതയുടെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റിലെ സഹകരണത്തില്‍ […]

Read More
 കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് പൊലീസ്

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് പൊലീസ്

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാഹുലിന്റെ പ്രതിഷേധം. കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. ‘കേന്ദ്രം കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറല്ല. മൂന്ന് നിയമങ്ങളും രണ്ടോ മൂന്നോ ബിസിനസുകാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഈ രാജ്യത്തെ എല്ലാവര്‍ക്കുമറിയാം,’ രാഹുല്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പെ ട്രാക്ടര്‍ പ്രതിഷേധം തടഞ്ഞ ഡല്‍ഹി പൊലീസ്, രാഹുലിനേയും പാര്‍ട്ടി വക്താവ് […]

Read More
 തന്റെ ഫോണുകളും ചോർത്തി; പെഗാസസ് വിവാദം കത്തുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി

തന്റെ ഫോണുകളും ചോർത്തി; പെഗാസസ് വിവാദം കത്തുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി

പെഗാസസ് വിവാദം കത്തുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. തന്റെ ഫോണുകളെല്ലാം ചോര്‍ത്തിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഫോണ്‍ നിരീക്ഷിച്ചതായി തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. “എന്റെ ഫോണ്‍ അവര്‍ ചോര്‍ത്തി. ഒന്നല്ല എല്ലാ ഫോണുകളും ചോര്‍ത്തി. മറ്റ് പ്രമുഖരുടെ പോലെയല്ല, എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല.. ഞാന്‍ ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ”, രാഹുല്‍ ഗാന്ധി […]

Read More
 ‘കള്ളന്‍മാരുടെ പേരിലെല്ലാം മോദിയുണ്ടെന്ന പരാമര്‍ശം കുത്തുവാക്ക് മാത്രം’; കോടതിയില്‍ മൊഴി നല്‍കി രാഹുല്‍

‘കള്ളന്‍മാരുടെ പേരിലെല്ലാം മോദിയുണ്ടെന്ന പരാമര്‍ശം കുത്തുവാക്ക് മാത്രം’; കോടതിയില്‍ മൊഴി നല്‍കി രാഹുല്‍

മോദി സമുദായത്തിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമര്‍ശം വെറും കുത്തുവാക്ക് ആയിരുന്നു എന്നും രാഹുല്‍ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണം ഉന്നയിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാനനഷ്ട കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എന്‍. ദാവേയെക്ക് മുന്നില്‍ ഹാജരായാണ് മോദി സമുദായത്തെ […]

Read More
 കള്ളന്‍മാര്‍ക്കെല്ലാം മോദിയെന്നാണ് പേരെന്ന പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

കള്ളന്‍മാര്‍ക്കെല്ലാം മോദിയെന്നാണ് പേരെന്ന പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ബി.ജെ.പി. എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് രാഹുല്‍ ഹാജരായത്. മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എന്‍. ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ 2019 ഏപ്രില്‍ 13ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. രാഹുലിന്റെ പ്രസംഗം മോദി സമുദായത്തെ […]

Read More
 വേണ്ടത് സമ്പൂർണ വാക്സിനേഷൻ അല്ലാതെ ബിജെപി യുടെ പതിവ് നുണകളല്ല; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

വേണ്ടത് സമ്പൂർണ വാക്സിനേഷൻ അല്ലാതെ ബിജെപി യുടെ പതിവ് നുണകളല്ല; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ല- രാഹുല്‍ ട്വീറ്റ് ചെയ്തു.കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ […]

Read More
 രാഹുൽ ഗാന്ധി കൊവിഡ് രോഗികൾക്കായി മെഡിക്കൽ കിറ്റുകൾ അയച്ചു

രാഹുൽ ഗാന്ധി കൊവിഡ് രോഗികൾക്കായി മെഡിക്കൽ കിറ്റുകൾ അയച്ചു

കൊവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനായിരം ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്സഭാ നിയോജകമണ്ഡലമായ അമേതിയിലേക്കാണ് കിറ്റുകൾ അയച്ചത്.നേരത്തെ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്സിജൻ സിലിണ്ടറുകളും അമേതിയിലേക്ക് അയച്ചിരുന്നു.പാർട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയിൽ 10,000 മെഡിക്കൽ കിറ്റുകൾ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവർക്ക് നൽകുമെന്നും കോൺഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാൽ പറഞ്ഞു.

Read More
 കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി;രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി;രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കോവിഡ് എന്താണെന്ന് മോദിക്ക് ഇനിയും പിടികിട്ടിയില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. കടുത്ത ഭാഷയിലാണ് രാഹുൽ കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചത്. ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. ഒന്നാം തരംഗം ആരും മനസിലാക്കിയിരുന്നില്ല. എന്നാൽ, രണ്ടാം തരംഗത്തിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്റെ അഭിനയ പ്രകടനങ്ങളും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ കാണിച്ച വീഴ്ചയുമൊക്കെയാണ് രണ്ടാം തരംഗത്തിന് […]

Read More
 മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ് വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ് വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ്​ എന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗന്ധി. വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ലക്ഷദ്വീപ്​ ജനതക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്ന്​ ട്വിറ്ററിൽ രാഹുൽ പ്രഖ്യാപിച്ചു. ലക്ഷദ്വീപിലെ ജന​ങ്ങളോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഡ്​മിനിസ്​ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന്​ ആവശ്യമുന്നയിച്ചിരുന്നു. ‘ ലക്ഷദ്വീപ്​ കടലിലെ ഇന്ത്യയുടെ രത്​നമാണ്​. അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു’ -രാഹുലിന്‍റെ ട്വീറ്റ്​ ഇതായിരുന്നു. ലക്ഷദ്വീ​പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ […]

Read More