ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണം ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ രാഹുൽ ഗാന്ധി
ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘എക്സ്’ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വിമർശനം. “ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും എല്ലാ സംസ്ഥാനങ്ങൾക്കും മേലുള്ള ആക്രമണമാണ്” – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രം […]
Read More
