ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി
ഭോപാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ചന്ദ്കാപുര ഗ്രാമത്തില്‍ ഗര്‍ഭിണിയായ 34കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാല്‍ ആ വീട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ ജാമ്യത്തിലാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Read More