തെരഞ്ഞെടുപ്പ് നടത്തണോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ;പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് തരൂർ

തെരഞ്ഞെടുപ്പ് നടത്തണോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ;പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് തരൂർ

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നതില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍ എംപി.സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് അധികാരപ്പെട്ടവർ തീരുമാനിക്കട്ടെഎന്നും തരൂർ പറഞ്ഞു.ഇത് സംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരികയാണെങ്കില്‍ നമ്മളെല്ലാവരും താല്‍പ്പര്യത്തോടെ കണ്ടുകൊണ്ടിരിക്കും. പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് എനിക്കെങ്ങിനെ അറിയും എന്നായിരുന്നു മറുപടി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്ന് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടാകും. അങ്ങനെ വിചാരിക്കാന്‍ […]

Read More
 പദവികൾ ആർക്കും ആഗ്രഹിക്കാം;പക്ഷേ പാർട്ടി നടപടി പാലിക്കണം,എം പി മാരുടെ പ്രതികരണത്തിൽ താരിഖ് അൻവർ

പദവികൾ ആർക്കും ആഗ്രഹിക്കാം;പക്ഷേ പാർട്ടി നടപടി പാലിക്കണം,എം പി മാരുടെ പ്രതികരണത്തിൽ താരിഖ് അൻവർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ അടക്കമുള്ള എം പി മാരുടെ പ്രതികരണം ഉചിതമായില്ലെന്ന് എ.ഐ.സി.സി നിരീക്ഷകൻ താരീഖ് അൻവർ.മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം, പക്ഷേ പാർട്ടി നടപടി പാലിക്കണം. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോട് ആണെന്നും താരീഖ് അൻവർ പറഞ്ഞു.കേരളത്തിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി. കെ.സുധാകരൻ തന്നെ കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.ശശി തരൂര്‍ അടക്കമുള്ള നേതാക്കളായിരുന്നു പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനാണ് […]

Read More
 ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ല;വിദ്വേഷ പ്രസംഗത്തിൽ ശശി തരൂർ

ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ല;വിദ്വേഷ പ്രസംഗത്തിൽ ശശി തരൂർ

മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഹിന്ദു പുരോഹിതന്‍ ഭീഷണി പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.കഴിഞ്ഞ ദിവസമാണ് വിവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് […]

Read More