ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങള്‍; സ്‌പെഷ്യല്‍ സര്‍വീസുമായി മെട്രോയും കെഎസ്ആര്‍ടിസിയും

ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങള്‍; സ്‌പെഷ്യല്‍ സര്‍വീസുമായി മെട്രോയും കെഎസ്ആര്‍ടിസിയും

മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകര്‍മങ്ങള്‍ക്കായി ഇന്നു വന്‍ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ലക്ഷാര്‍ച്ചനയോടെ ചടങ്ങുകള്‍ ആരംഭിക്കും. അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതര്‍പ്പണം ഔപചാരികമായി തുടങ്ങുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുംഭത്തിലെ അമാവാസിയായ ഞായറാഴ്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു. ഇന്ന് ഉച്ചയോടെ തന്നെ ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ടോടെ മണപ്പുറം ജനങ്ങളാല്‍ നിറയും. ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. […]

Read More