സിദ്ദിഖ്‌ കാപ്പന്റെ വിടുതൽ ഹർജി; ഏപ്രിൽ 11 ലേക്ക് മാറ്റി

സിദ്ദിഖ്‌ കാപ്പന്റെ വിടുതൽ ഹർജി; ഏപ്രിൽ 11 ലേക്ക് മാറ്റി

സിദ്ദിഖ്‌ കാപ്പന്റെ സമർപ്പിച്ച വിടുതൽ ഹർജി ഏപ്രിൽ 11 ലേക്ക് മാറ്റി. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ്‌ കാപ്പൻ്റെ ആവശ്യം. 27 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. റിപ്പോട്ടിങ്ങിന് വേണ്ടി പോയ സമയത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പൊലീസിന് […]

Read More
 ഹത്രാസിലേക്ക് പോയത് മതസൗഹാർദ്ദം തകർക്കാൻ, സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി

ഹത്രാസിലേക്ക് പോയത് മതസൗഹാർദ്ദം തകർക്കാൻ, സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി

ഹത്രാസ് സംഭവത്തിന് ശേഷം അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി. ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. ഹത്രാസിലേക്ക് കാപ്പൻ പോയത് മതസൗഹാർദ്ദം തകർക്കാനാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തി, പിഎഫ്ഐ മീറ്റിങ്ങുകളിൽ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും കോടതി […]

Read More
 കോഴിക്കോട് സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റി

കോഴിക്കോട് സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റി

കോഴിക്കോട്: സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിയെന്ന് സംഘാടകർ. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം കെ രാഘവൻ എം പി, മുനവറലി തങ്ങൾ, കെ കെ രമ ഉൾപ്പടെയുള്ളവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘർഷ സാധ്യതയുള്ളതിനാൽ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എൻഐഎയ്ക്കും പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read More
 സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ; ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ; ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുംഎഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി.ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്

Read More
 സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി.പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കാപ്പന്‍ കോടതിയെ അറിയിച്ചു. എട്ട് മാസത്തിലധികമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. ഈയടുത്താണ് അദ്ദേഹത്തിന്റെ മാതാവ് മരിച്ചത്. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സിദ്ദിഖ് കാപ്പന്റെ […]

Read More
 സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ല;മധുര കോടതി

സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ല;മധുര കോടതി

മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് കോടതി. കാപ്പന്‍റെ കൂടെ അറസ്റ്റിലായ അതീഖ് റഹ്മാൻ, ആലം, മസൂദ് എന്നിവർക്കെതിരെയുള്ള കുറ്റവും മധുര കോടതി റദ്ദാക്കി. ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് 2020 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്. എന്നാൽ, കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ […]

Read More