കേരളം കര്‍മഭൂമി,മുഖ്യമന്ത്രിയാകാന്‍ ധൃതിയില്ലെന്ന് തരൂർ

കേരളം കര്‍മഭൂമി,മുഖ്യമന്ത്രിയാകാന്‍ ധൃതിയില്ലെന്ന് തരൂർ

കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാ നേതാക്കളേയും കാണേണ്ടിവരുമെന്ന് ശശി തരൂർ എം പി.ഒരു സമുദായ നേതാവിനെയും താന്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ലെന്നും കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്നും തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു.രാഷ്ട്രീയ നേതാക്കളേയും സമുദായ നേതാക്കളേയും മാത്രമല്ല വിവിധ എന്‍ജിഒകളേയും അസോസിയേഷന്‍ ഭാരവാഹികളേയും അടക്കം ദിവസവും കാണുന്നുണ്ട്. എന്നാല്‍, സമുദായ നേതാക്കളെ കാണുന്നതും രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിക്കുന്നതും മാത്രമാണ് വാര്‍ത്തയും ചര്‍ച്ചയുമാകുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധപോലെയല്ല തന്റെ ശ്രദ്ധയെന്നും […]

Read More
 ഒറ്റക്കെട്ടായി മുന്നോട്ട് പോകണം, അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല

ഒറ്റക്കെട്ടായി മുന്നോട്ട് പോകണം, അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ സന്ദർശനത്തോടെ കോൺ​ഗ്രസിലുയർന്ന തർക്കം പരസ്യമായതോടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചു വേണം പരിപാടികളിൽ പങ്കെടുക്കാനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവും തരൂരും അകൽച്ചയിലാണെന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട […]

Read More
 ‘കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് തരൂര്‍ വരട്ടെ’പാലായിൽ അഭിവാദ്യവുമായി ഫ്ലക്സ്,

‘കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് തരൂര്‍ വരട്ടെ’പാലായിൽ അഭിവാദ്യവുമായി ഫ്ലക്സ്,

പാലായില്‍ ശശി തരൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്സ് ബോര്‍ഡ്. കോണ്‍ഗ്‌സിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും തരൂര്‍ വരട്ടെ എന്ന ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും പാലാ മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു.രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി.

Read More
 തരൂരിനോട് നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി;തരൂര്‍ ഇന്ന് കേരളത്തില്‍

തരൂരിനോട് നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി;തരൂര്‍ ഇന്ന് കേരളത്തില്‍

അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ശശി തരൂർ എം.പിക്ക് തെലങ്കാനയിൽ തിരിച്ചടി.പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ തരൂർ മുതിർന്ന നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തരൂരിൻ്റെ പ്രചാരണത്തിൽ നിന്ന് തെലങ്കാന പിസിസി പൂർണ്ണമായും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുണച്ചവരും പിന്നോട്ട് മാറിയ സാഹചര്യമാണുള്ളത്. നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി ശശി തരൂരിനോട് ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് ആവശ്യം ഉന്നയിച്ചത്.ഗാന്ധി ജയന്തി ദിനത്തില്‍ വാർധയിലെ ഗാന്ധി സേവാഗ്രാമത്തിലായിരുന്നു തരൂർ പ്രചാരണത്തിന് എത്തിയത്.തരൂർ ഇന്നലെ നടത്തിയ പ്രചാരണ പരിപാടിയിൽ നിന്ന് സംസ്ഥാനത്തെ […]

Read More
 മത്സരത്തില്‍ നിന്ന് പിന്‍മാറാനായി തരൂരിനെ സമീപിച്ചു;അദ്ദേഹം കേട്ടില്ല,മത്സരം നടക്കട്ടെ

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി തരൂരിനെ സമീപിച്ചു;അദ്ദേഹം കേട്ടില്ല,മത്സരം നടക്കട്ടെ

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി ശശി തരൂരിനെ സമീപിച്ചിരുന്നെനന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സമാവായ സ്ഥാനാർത്ഥി ഉണ്ടാകുന്നത് ആണ് നല്ലതെന്ന് താൻ പറഞ്ഞു എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന് നിലപാടിലായിരുന്നു തരൂർ. അതുകൊണ്ട് മത്സരം നടക്കുന്നു- ഖാര്‍ഗെ വ്യക്തമാക്കി.എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ആവശ്യ പ്രകാരമാണ് താന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബം മത്സരിക്കുന്നില്ല. അവർക്ക് സ്ഥാനാർത്ഥിയുമില്ല. എല്ലാവരുടെയും പിന്തുണയാണ് തനിക്ക് ഉള്ളത് ഗാർഗെ വ്യക്തമാക്കി.അതേസമയം […]

Read More
 മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ചെന്നിത്തല;സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് സുധാകരൻ

മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ചെന്നിത്തല;സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് സുധാകരൻ

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുന്‍ ഖാർഗെയ്ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല.ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്.തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഗാർഖെ വരണമെന്ന് ചെന്നിത്തല പറഞ്ഞു.അതേസമയം സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു നിയന്ത്രണവും നിർദേശവും കെപിസിസി നൽകിയിട്ടില്ല. ശശി തരൂരും മാലികാർജുൻ […]

Read More
 ദിഗ്‌വിജയ് സിംഗ് പിന്മാറി;പോരാട്ടം തരൂരും ഖാര്‍ഗെയും തമ്മിൽ,നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്

ദിഗ്‌വിജയ് സിംഗ് പിന്മാറി;പോരാട്ടം തരൂരും ഖാര്‍ഗെയും തമ്മിൽ,നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്

കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുന്നതായും ദിഗ്‌വിജയ് സിങ് അറിയിച്ചു. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു.ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ്് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ശശി തരൂർ എഐസിസി ആസ്ഥാനത്ത് […]

Read More
 കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്:സുതാര്യതയില്‍ ഉത്കണ്ഠ തരൂർ ഉൾപ്പടെയുള്ളവർ കത്തയച്ചു,ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്:സുതാര്യതയില്‍ ഉത്കണ്ഠ തരൂർ ഉൾപ്പടെയുള്ളവർ കത്തയച്ചു,ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍.ഈ വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന്‍ മിസ്ത്രിയ്ക്ക് കത്തയച്ചു.ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും, […]

Read More
 നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.സുധാകരന്‍,അനൗപചാരിക സ്ഥാനാര്‍ത്ഥിയായി തരൂര്‍ വരുന്നതിനോട് യോജിപ്പില്ല

നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.സുധാകരന്‍,അനൗപചാരിക സ്ഥാനാര്‍ത്ഥിയായി തരൂര്‍ വരുന്നതിനോട് യോജിപ്പില്ല

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തേയും നെഹ്‌റു കുടുംബത്തേയും താന്‍ തള്ളിപ്പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ കണ്ണൂരിലെ ലേഖകന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വളച്ചൊടിച്ച് വാര്‍ത്തയായി നല്‍കിയത്. അഭിമുഖ സംഭാഷണത്തിനിടെ തെറ്റായ വാര്‍ത്ത അതേ ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ അതിനോടുള്ള ശക്തമായ പ്രതിഷേധം ഞാന്‍ ചാനല്‍ അധികൃതരെ അറിയിച്ചിട്ടുള്ളതാണ്. ഈ വാര്‍ത്തപ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന എന്റെ മുന്നറിയിപ്പ് മാനിച്ച […]

Read More
 അന്ന് വിലക്കയറ്റത്തിനെതിരെ മോദി; പഴയ വിഡിയോ കുത്തിപ്പൊക്കി തരൂർ

അന്ന് വിലക്കയറ്റത്തിനെതിരെ മോദി; പഴയ വിഡിയോ കുത്തിപ്പൊക്കി തരൂർ

രാജ്യത്ത് ഇന്ധന വില വർദ്ധിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പഴയ വീഡിയോയുമായി കോൺഗ്രസ് എം പി ശശി തരൂർ. 2013ൽ മുൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവർ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി വിഡിയോയിൽ ചോദിക്കുന്നത്.വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ അടക്കം വില ഓർമ്മിക്കണമെന്ന് നരേന്ദ്ര മോദി പ്രസംഗത്തിൽ പറയുന്നുണ്ട്. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി പ്രസംഗം നടത്തിയത്. മൻമോഹൻ സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി. ഇതിൽ കൂടുതൽ ഒന്നും […]

Read More