തൃക്കാക്കരയിലൂടെ സെഞ്ചുറി അടിക്കാന്‍ വന്ന മുഖ്യമന്ത്രി ക്ലീന്‍ബൗള്‍ഡ്; രമേശ് ചെന്നിത്തല
സെഞ്ചുറി അടിക്കാന്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലീന്‍ബൗള്‍ഡായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേതൃത്വത്തില്‍ മന്ത്രിമാര്‍ മുഴുവന്‍ തൃക്കാക്കരയില്‍ എത്തിയിട്ടും ജനങ്ങള്‍ എല്‍ഡിഎഫിനെ തള്ളിക്കളഞ്ഞെന്നെന്നും ചെന്നിത്തല ചൂണ്ടികാട്ടി. ജനവിരുദ്ധമായ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവിധിയായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത്. ഉമ തോമസിന് നല്‍കിയ വമ്പിച്ച വിജയത്തിലൂടെ യുഡിഎഫിന്റെ അതി ശക്തായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകള്‍ കയറി […]
Read More