പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം; ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ഐക്യരാഷ്ട്ര സഭയില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം; ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ഐക്യരാഷ്ട്ര സഭയില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് ഇന്ത്യന്‍ പ്രതിനിധി യോജിന പട്ടേല്‍ പറഞ്ഞു. പാകിസ്താന്‍ ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനു വേണ്ട എല്ലാ ഒത്താശയും നല്‍കുന്നതായും അവര്‍ ആരോപിച്ചു. ചില ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്‌ക്കേണ്ടിവരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തില്‍ അത്ഭുതമില്ലെന്നും യോജിന പട്ടേല്‍ പറഞ്ഞു. തങ്ങളല്ല പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നിലെന്ന പാകിസ്താന്‍ വാദം പൊള്ളത്തരമാണെന്നും ഇത്തരമൊരു വേദിയില്‍വച്ച് എങ്ങനെയാണ് കള്ളം പറയാനാവുമെന്നും ഇന്ത്യന്‍ പ്രതിനിധി ചോദിച്ചു.

Read More
 ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി; യുഎസ് ഒഴികെ 14 രാജ്യങ്ങളുടെ പിന്തുണ

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി; യുഎസ് ഒഴികെ 14 രാജ്യങ്ങളുടെ പിന്തുണ

ജനീവ: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേല്‍ സഖ്യ കക്ഷിയായ യുഎസ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. പതിവില്‍നിന്നു വിപരീതമായി വലിയ കരഘോഷത്തോടെയാണു പ്രമേയം സ്വീകരിക്കപ്പെട്ടത്. ബന്ദികളെ വിട്ടയക്കുന്നതിനു ഹമാസ് മുന്‍കൈ എടുക്കണമെന്നു പ്രമേയത്തില്‍ പറയുന്നുണ്ട്. റബ് കൗണ്‍സിലിലെ ഇപ്പോഴത്തെ അംഗമായ അല്‍ജീരിയയാണ് ഈ പ്രമേയം തയാറാക്കിയത്. ശാശ്വതവും സുസ്ഥിരവുമായ […]

Read More
 യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരം; എകെ ആന്റണി

യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരം; എകെ ആന്റണി

പാലസ്തീനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെയും സ്വാതന്ത്ര്യസമര നായകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണത്തിന്റെയും ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഏകപക്ഷീയമായി ഒരുപക്ഷം ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും നയവും തിരുത്തണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ധിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വാജ്‌പേയിയുടെയും നയത്തിലേക്ക് […]

Read More
 ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എൻ. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എൻ. സ്പെഷ്യൽ റാപ്പോട്ടിയറാണ് കത്ത് നൽകിയത്. സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങൾ. 1979 ഏപ്രിലിൽ ഇന്ത്യ ഈ ഉടമ്പടിയെ […]

Read More