ഭീമ കോറേഗാവ് കേസ്; വരവര റാവുവിന് ജാമ്യം
ഭീമ കോറേഗാവ് കേസില്‍ ജയിലിൽ കഴിയുന്ന കവി വരവര റാവുവിന് ജാമ്യം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിൽ ആറ് മാസത്തേക്ക് ബോംെബ ഹൈകോടതി ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യ കാലയളവിൽ ഭീമ–കൊറേഗാവ് കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക എൻ.െഎ.എ കോടതി പരിധിയിൽ തന്നെ കഴിയണം. കേസിൽ ആരോപിക്കപ്പെട്ടതടക്കമുള്ള പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കാനും കോടതി നിർദേശിച്ചു. 80കാരനായ വരവര റാവുവിന് കുറച്ച് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. […]
Read More