വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു/തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു തിരിച്ചടി. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന. ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. […]

Read More
 വീണാ വിജയന് നിര്‍ണായകം; എക്‌സാലോജികിന്റെ ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ്

വീണാ വിജയന് നിര്‍ണായകം; എക്‌സാലോജികിന്റെ ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ്

കൊച്ചി: എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷന്‍ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് കേസില്‍ ആരോപണ വിധേയയായി നില്‍ക്കുന്ന പ്രധാനി. അതിനാല്‍ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് […]

Read More
 സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം; വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്

സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം; വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് സമന്‍സ് നല്‍കിയത്. എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി സമന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം സമന്‍സും ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വീണയുടെ ഹര്‍ജി പരിഗണിക്കുക.

Read More
 വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷം പ്രധാനസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളം കൊള്ളയടിച്ച് പി വി & കമ്പനി എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം ബാനറുയര്‍ത്തി. മടിയില്‍ കനം ഇല്ലെങ്കില്‍ തെളിയിക്കാന്‍ എന്ത് ഭയം എന്നെഴുതിയ പ്ലക്കാര്‍ഡും […]

Read More
 മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നെ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് […]

Read More
 കൈപ്പറ്റിയ പണത്തിന് വീണാ വിജയൻ ഐജിഎസ്ടി അടച്ചു; സ്ഥിരീകരണവുമായി ധന വകുപ്പ്

കൈപ്പറ്റിയ പണത്തിന് വീണാ വിജയൻ ഐജിഎസ്ടി അടച്ചു; സ്ഥിരീകരണവുമായി ധന വകുപ്പ്

സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ1.72 കോടി രൂപക്ക് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഐജിഎസ്ടി അടച്ചുവെന്ന് സ്ഥിരീകരിച്ച് ധനവകുപ്പ്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വീണാ വിജയന്റെ […]

Read More
 വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു;അന്വേഷണത്തിനായുള്ള മുറവിളി യാഥാര്‍ഥ്യ ബോധത്തിന് നിരക്കാത്തത്

വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു;അന്വേഷണത്തിനായുള്ള മുറവിളി യാഥാര്‍ഥ്യ ബോധത്തിന് നിരക്കാത്തത്

മാസപ്പടി ആരോപണത്തില്‍ സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയൽ.ഈ തുകയ്ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്‌, മുഖപ്രസംഗത്തില്‍ പറയുന്നു.വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു.ആദായ നികുതി വകുപ്പ് 2019-ല്‍ നടത്തിയ പരിശോധനയ്ക്കിടെ സി.എം.ആര്‍.എല്‍. കമ്പനിയിലെ ചില ജീവനക്കാര്‍, വീണയുടെ കമ്പനി സേവനം നല്‍കിയില്ലെന്ന പ്രസ്താവന നല്‍കിയതാണ് വിവാദങ്ങള്‍ക്കുപയോഗിച്ചത്. ഈ പ്രസ്താവന കാര്യകാരണ സഹിതം സി.എം.ആര്‍.എല്‍. പിന്നീട് പിന്‍വലിച്ചിരുന്നു. എന്നിട്ടും ആദായനികുതി വകുപ്പ് ഇന്ററിം […]

Read More
 എന്തിനാ ഒരു പാവം  പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്,മാസപ്പടി വിവാദത്തിൽ ഇ.പി

എന്തിനാ ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്,മാസപ്പടി വിവാദത്തിൽ ഇ.പി

മാസപ്പടി വിവാദത്തിൽ ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.രാഷ്ട്രീയം പറഞ്ഞ് തീർക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്തു നടന്ന വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.‘എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് […]

Read More
 വീണയുടെ മാസപ്പടി വിവാദം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

വീണയുടെ മാസപ്പടി വിവാദം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയൻറെ കുടുംബത്തിലേക്ക് പോകുന്ന കോടികളെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും വീണാ വിജയന്‍റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ . കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളില്‍ അന്വേഷണമില്ല, തനിക്കെതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തില്‍ അന്വേഷണം തകൃതിയാണെന്നും സുധാകരന്‍ പറഞ്ഞു. 10ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോൾ, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.മറുപടി പറയിക്കാൻ […]

Read More
 വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്നോ തളർത്താമെന്നോ വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയേ ഉള്ളു,പൂരം കാണാനിരിക്കുന്നതേയുള്ളൂ

വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്നോ തളർത്താമെന്നോ വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയേ ഉള്ളു,പൂരം കാണാനിരിക്കുന്നതേയുള്ളൂ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.വീണ എന്ന സംരംഭക പിണറായി വിജയൻറെ മകളായിപ്പോയി എന്ന ഒരൊറ്റകാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ് ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ലെന്നും ഒന്നര പതിറ്റാണ്ടായി അവര്‍ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.ഇതുകൊണ്ടൊന്നും വീണയെ തകർക്കാനാവില്ലെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപം എല്ലാ പരിധികളും ലംഘിച്ചിട്ടും മാധ്യമങ്ങളുൾപ്പെടെ […]

Read More