ജാർഖണ്ഡ് നിയമസഭയ്ക്കകത്ത് നമസ്‌കാരമുറി; പ്രതിഷേധവുമായി ബിജെപി

ജാർഖണ്ഡ് നിയമസഭയ്ക്കകത്ത് നമസ്‌കാരമുറി; പ്രതിഷേധവുമായി ബിജെപി

ജാർഖണ്ഡ് നിയമസഭയ്ക്കകത്ത് നമസ്‌കാരമുറി ആരംഭിച്ചതിൽ പ്രതിഷേധവുമായി ബിജെപി. സഭാ കെട്ടിടത്തിൽ ഹനുമാൻ ക്ഷേത്രത്തിനും സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ സ്പീക്കർ രബീന്ദ്രനാഥ് മാത്തോയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡ് നിയമസഭാ കെട്ടിടത്തിനകത്ത് നമസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിച്ചത്. ഇതോടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) സർക്കാർ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും നടപടി മതധ്രുവീകരണത്തിനിടയാക്കുമെന്നും ബിജെപി ആരോപിച്ചു. സർക്കാരിന്റെ മതധ്രുവീകരണ ശ്രമങ്ങളെ ബിജെപി കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് […]

Read More