ജയിലറിൽ വർമൻ’ ആകേണ്ടിയിരുന്നത് മമ്മൂട്ടി തന്നെ;നടൻ വസന്ത് രവിയുടെ വെളിപ്പെടുത്തൽ

ജയിലറിൽ വർമൻ’ ആകേണ്ടിയിരുന്നത് മമ്മൂട്ടി തന്നെ;നടൻ വസന്ത് രവിയുടെ വെളിപ്പെടുത്തൽ

ജയിലറിൽ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തിനായി നേരത്തെ ആലോചിച്ചിരുന്നത് മലയാളത്തിൽ നിന്നുള്ള ഒരു സൂപ്പർ‌ സ്റ്റാറിനെയായിരുന്നുവെന്ന് രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു. പിന്നലെ മമ്മൂട്ടി ആണ് ആ സൂപ്പർ താരം എന്ന തരത്തിലും പ്രചാരണങ്ങൾ എത്തിയിരുന്നു. നടൻ വസന്ത് രവി ഇപ്പോൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.‘‘വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസ്സിൽ കണ്ടത്. രജനി സർ തന്നെ സെറ്റിൽവച്ച് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് നെൽസണും പറഞ്ഞ ഉടനെ മമ്മൂട്ടി […]

Read More
 ‘വിനായകന്റെ സിനിമ’ജയിലറിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

‘വിനായകന്റെ സിനിമ’ജയിലറിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

ഗംഭീര റിപ്പോർട്ടുകളുമായി മുന്നേറുന്ന രജനികാന്ത് നായകനായ ചിത്രം ജയിലറിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറഞ്ഞു. “ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്.ജയിലറിൽ വർമ്മ എന്ന പ്രതിനായക വേഷത്തിലാണ് വിനായകൻ […]

Read More
 വിനായകന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന

വിനായകന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ വിനായകന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന. പോലീസ് വിനായകന്റെ ഫോണ്‍ പിടിച്ചെടുക്കുകയും നടനെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. കലൂരിലുള്ള വിനായകന്റെ ഫ്‌ളാറ്റിലാണ് എറണാകളം നോര്‍ത്ത് സിഐ അടക്കമുള്ള പോലീസുകാരെത്തി പരിശോധന നടത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരായ വീഡിയോ പുറത്തുവിട്ട ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തന്റെ ഫ്‌ളാറ്റിനു നേര്‍ക്ക് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ചോദ്യംചെയ്യലില്‍, ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്ന് വിനായകന്‍ പോലീസിനെ […]

Read More
 ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവം;‘വിനായകനെതിരെ കേസ് വേണ്ടെന്ന് മകൻ

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവം;‘വിനായകനെതിരെ കേസ് വേണ്ടെന്ന് മകൻ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്തേക്കും. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമർശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി […]

Read More
 ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ […]

Read More
 ജയിലറില്‍ വിനായകനും? വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ജയിലറില്‍ വിനായകനും? വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറില്‍ മലയാളി താരം വിനായകന്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്ററിലൂടെയാണ് വിനായകൻ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് അറിയിച്ചത്. എന്നാൽ ചിത്രത്തിലെ പ്രധാന പ്രതിനായകൻ വിനായകനാണോ എന്ന് വ്യക്തമല്ല.രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്‌ലര്‍.തമന്നയാണ് ചിത്രത്തിലെ നായിക. ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ് കുമാറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ […]

Read More
 ‘മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്’വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ

‘മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്’വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ

മീ ടൂ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ.പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടത്തി വാർത്ത സമ്മേളനത്തിലാണ് വിനായകൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. . താൻ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറയുന്നുവളരെ ക്ഷുഭിതനായാണ് വിനായകന്‍ സംസാരിച്ചത്.നേരത്തെ ഒരുത്തീ എന്ന ചിത്രത്തിൻ്റെ വാർത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്നത്തിലും വിനായകനും മാധ്യമപ്രവർത്തകരുമായി ഇന്ന് സംസാരമുണ്ടായി. അന്ന് താൻ മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തക ഇപ്പോൾ […]

Read More
 ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീ;ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമചോദിക്കുന്നു

ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീ;ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമചോദിക്കുന്നു

ഒരുത്തീ സിനിമയുടെ പ്രസ്മീറ്റില്‍ മീടു പരാമർശവുമായി ബന്ധപ്പെട്ട് നടന്‍ വിനായകന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നവ്യ നായര്‍.നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു.വിനായകന്റെ വാക്കുകള്‍ ബുദ്ധിമുട്ടുണ്ടാക്കി.ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്ന് ഓര്‍ക്കണം.ഇനി താന്‍ മാപ്പ് ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ അത് ചെയ്യാമെന്നും നവ്യ പറയുന്നു.‘മൈക്ക് വാങ്ങിക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചിരുന്നു. അതിനപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്കില്ല. അന്നുണ്ടായ മുഴുവന്‍ […]

Read More
 ‘വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’മാധ്യമ പ്രവര്‍ത്തകയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് വിനായകന്‍

‘വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’മാധ്യമ പ്രവര്‍ത്തകയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് വിനായകന്‍

ഒരുത്തീ സിനിമയുടെ പ്രസ് മീറ്റില്‍ മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി നടൻ വിനായകൻ.താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായി വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ല, വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,’ വിനായകന്‍ ഫേസ്ബുക്കിൽ കുറിച്ചു.കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി […]

Read More
 എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ഇലത്താളം കൊട്ടി വിനായകനൊപ്പം പങ്കുചേർന്ന് ജോജുവും

എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ഇലത്താളം കൊട്ടി വിനായകനൊപ്പം പങ്കുചേർന്ന് ജോജുവും

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി വിനായകനും നടന്‍ ജോജു ജോര്‍ജും. ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്.കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്..ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കുന്ന വിനായകനെ ലാല്‍ […]

Read More