കോവിഡ് ഒരു തവണ വന്നു പോയവരിൽ ഒമിക്രോൺ നേരിയ ലക്ഷണങ്ങളോട് കൂടി പ്രകടമാകുമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് ഒരു തവണ വന്നു പോയവരിൽ ഒമിക്രോൺ നേരിയ ലക്ഷണങ്ങളോട് കൂടി പ്രകടമാകുമെന്ന് ലോകാരോഗ്യ സംഘടന

ഒരിക്കൽ കോവിഡ് വന്നു പോയവരിൽ ഒമിക്രോൺ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു എന്നാൽ ഇത് നേരിയ ലക്ഷണങ്ങളോട് കൂടി വന്ന് പോകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് കൊവിഡ് വന്ന് പോയവരിൽ ഒമിക്രോൺ വകഭേദം പിടിപെടാനുള്ള സാ​ധ്യത കൂടുതലാണെന്നാണ് അദ്ദേഹം പറഞ്ഞു. ഡെൽറ്റയേക്കാൾ നേരിയ രോഗത്തിന് ഒമിക്രോൺ കാരണമാകുന്നു എന്നതിന് തെളിവുകളുണ്ടെന്നും ടെഡ്രോസ് അദാനോം പറ‍ഞ്ഞു.തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങൾ മാത്രമാണ് മിക്ക […]

Read More
 നിലവില്‍ ഒമിക്രോണ്‍ വാക്‌സിനുകളെ മറികടക്കില്ല; കൂടുതല്‍ ഗവേഷണം അനിവാര്യം

നിലവില്‍ ഒമിക്രോണ്‍ വാക്‌സിനുകളെ മറികടക്കില്ല; കൂടുതല്‍ ഗവേഷണം അനിവാര്യം

കോവിഡിന്റെ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍ വകഭേദമെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ റയാന്‍. ‘ഇപ്പോഴത്തെ വാക്‌സിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാള്‍ കഴിയുമ്പോള്‍ നിലവിലെ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ പറ്റാതെ വന്നേക്കാം. ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ നാളുകളാണ് എന്നതുകൊണ്ട് അവ പുറത്തുവിടുന്ന സൂചനകള്‍ നമ്മള്‍ വ്യാഖ്യാനിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം’- റയാന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ ഡയറക്ടറായ റയാന്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. […]

Read More
 കോവാക്​സിനെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

കോവാക്​സിനെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഭാരത്​ ബയോടെക്​ നിർമിച്ച കോവിഡ്​ പ്രതിരോധ വാക്സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അംഗീകാരത്തിനായി അപേക്ഷ നൽകിയിരുന്നു. വാക്സിൻ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. ഇപ്പോൾ വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ഇതോടെ കോവാക്സിന്​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും. ഇന്ത്യയുടെ ആദ്യ […]

Read More
 കോവിഡ്; ജനങ്ങളുടെ മാനസികാരോഗ്യം തകർത്തു; ലോകാരോഗ്യസംഘടന

കോവിഡ്; ജനങ്ങളുടെ മാനസികാരോഗ്യം തകർത്തു; ലോകാരോഗ്യസംഘടന

കോവിഡ്​ -19 പകർച്ചവ്യാധി മൂലം ജനങ്ങളുടെ മാനസികാരോഗ്യത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻഗണന നൽകുമെന്ന്​ ലോകാരോഗ്യസംഘടന. കഴിഞ്ഞ ദിവസം ​യൂറോപ്യൻ മേഖലയിലെ ഡബ്ലു.എച്ച്​.ഒയുടെ ഉന്നത ഉദ്യോഗസ്​ഥർ നടത്തിയ യോഗത്തിലാണീ തീരുമാനം. യൂറോപ്യൻ മേഖലയിലെ ആളുകൾ അക്ഷരാർത്ഥത്തിൽ കോവിഡിന്‍റെ ആഘാതത്തിലും അതിന്‍റെ അനന്തരഫലങ്ങളിലും തകർന്നുകൊണ്ടിരിക്കുകയാണെന്ന്​ ലോകാരോഗ്യസംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു. പകർച്ചവ്യാധി ലോകത്തെ നടുക്കി. ആഗോളതലത്തിൽ നാല്​ ദശലക്ഷത്തിലധികമാളുകൾ മരണത്തിനു കീഴടങ്ങി. ലക്ഷങ്ങളു​െട ഉപജീവനമാർഗം നശിച്ചു. മാനസികാരോഗ്യവും ക്ഷേമവും അടിസ്ഥാന മനുഷ്യാവകാശമായി കാണണമെന്ന് ഡബ്ല്യു.ടി.ഒ അഭിപ്രായപ്പെട്ടു. […]

Read More
 ഇന്ത്യയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് ആശങ്ക ഉണ്ടാക്കുന്നത്; ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് ആശങ്ക ഉണ്ടാക്കുന്നത്; ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്‍റാണ് ആശങ്ക സൃഷ്ടിക്കുന്നത്. B.1.617.2 വേരിയന്‍റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്‍റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. […]

Read More
 വാക്സിനെ ദുർബലപ്പെടുത്തുന്ന കോവിഡ് വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല; ഡബ്ലു എച്ച് ഒ മേധാവി

വാക്സിനെ ദുർബലപ്പെടുത്തുന്ന കോവിഡ് വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല; ഡബ്ലു എച്ച് ഒ മേധാവി

കോവിഡ് -19 വേരിയന്റുകളൊന്നും വാക്സിനുകളുടെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നിരുന്നാലും, ഭാവിയിൽ ഇത് സംഭവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൂട്ടിച്ചേർത്തു. നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി, രോഗനിര്‍ണ്ണയം, ചികിത്സാരീതി എന്നിവയെ എടുത്തുപറയത്തക്ക വിധത്തില്‍ തുരങ്കംവെക്കാന്‍ പ്രാപ്തമായ കൊവിഡ് വകഭേദം ഇതുവരെ ഉടലെടുത്തിട്ടില്ല.പക്ഷേ കൊവിഡ് വൈറസിന് എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തുടര്‍ന്നും അങ്ങിനെ സംഭവിക്കില്ലെന്ന് പറയാന്‍ കഴിയില്ല. ലോകാരോഗ്യ സംഘടനയുടെ 74മത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് […]

Read More
 ‘ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകം;ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ലോകാരോഗ്യ സംഘടന

‘ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകം;ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന.രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ്-19 കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുകയാണെന്ന് ടെഡ്രോസ് ആധാനം ചൂണ്ടികാട്ടി. കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് […]

Read More
 മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടന

മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടന

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന. മതചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞ് പങ്കെടുത്തതാണ് കൊവിഡ് വ്യാപിച്ചതിന് കാരണമായതെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. കൊവിഡ് വൈറസിന്റെ വകഭേദം പെട്ടെന്ന് വ്യാപിക്കാന്‍ ഇടയായതും, വിവിധ രാഷ്ട്രീയ മത പരിപാടികളില്‍ ആളുകള്‍ ഒരുമിച്ച് കൂടിയതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ ശ്രദ്ധ നല്‍കാതിരുന്നതുമാണ് രാജ്യത്ത് കൊവിഡ് വര്‍ധിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലെ കൊവിഡ് രോഗികളില്‍ 95 ശതമാനം കൊവിഡ് കേസുകളും […]

Read More
 ഇന്ത്യയിലെ കോവിഡ് വ്യാപനം ;വിമർശിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കോവിഡ് വ്യാപനം ;വിമർശിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദ്ദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ. പ്രതിദിന മരണനിരക്കിൽ ഇന്ത്യ റെക്കോർഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാൻ കാരണം. ഇന്ത്യയുടെ കൊവിഡ് വ്യാപന തീവ്രതയിൽ താൻ ആശങ്കാകുലനാണെന്നും ജനീവയിൽ നടന്ന യോഗത്തിൽ […]

Read More

ഫൈസർ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഫൈസർ – ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസർ വാക്‌സിൻ. യുനിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസഷനും ആവശ്യാർഥം വാക്‌സിനുകൾ എത്തിച്ചു നൽകും.ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതി നൽകൽ വേഗത്തിലാക്കാൻ സാധിക്കും.ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്സിന്‍ ഏറ്റവും വിലപിടിപ്പുള്ള വാക്സിനാണ്. കൂടാതെ മൈനസ് 70-80 ഡിഗ്രി […]

Read More