മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ ഒരു വര്‍ഷത്തോളം തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു
പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് രാജി വെച്ചത്. ഒളിവില്‍ കഴിയുന്ന ഹക്കീം പെരുമുക്ക് തപാല്‍ മുഖേനയാണ് പഞ്ചായത്ത് ഓഫീസിലേക്ക് രാജി കത്ത് അയച്ചത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ആയിരുന്ന ഹക്കീം പെരുമുക്കിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു. ഹക്കീം പെരുമുക്ക് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായാണ് പരാതി. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ […]
Read More