രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇരുപത്തിനാല്മണിക്കൂറിനിടെ 1,27,510 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,795 പേരാണ് ഇന്നലെ മരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മരണസംഖ്യ 3000ല്‍ താഴെയെത്തുന്നത്.
ഇതുവരെ 2,81,75,044 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,59,47,629 പേര് രോഗമുക്തരായി. 3,31,895 പേര് മരിച്ചു. നിലവില്‍ 18,95,520 പേരാണ് ചികിത്സയിലുള്ളത്. സജീവ രോഗികള്‍ 43 ദിവസത്തിനു ശേഷമാണ് 20 ലക്ഷത്തില്‍ താഴെയെത്തുന്നത്. ഇന്നലെ 2,55,287 പേരാണ് രോഗമുക്തരായത്. ഇതോടെ മുന്‍ദിവസത്തെ അപേക്ഷിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ 1,30,572 കുറവുണ്ടായി.
രോഗമുക്തി നിരക്ക് 92.09% ആയി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.64% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62% ആയി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ 19,25,374 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 34,67,92,257 സാംപിള്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.
