ഈ ആഴ്ച്ച മുതൽ പുതിയ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല ;  തീരുമാനവുമായി ഫിയോക്ക്

ഈ ആഴ്ച്ച മുതൽ പുതിയ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല ; തീരുമാനവുമായി ഫിയോക്ക്

വ്യവസ്ഥകൾ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായി തിയേറ്റർ ഉടമകളുടെ സംഘടന. ഈ ആഴ്ച മുതൽ പുതിയ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടെന്നാണ് ഫിയോക്കിന്‍റെ തീരുമാനം. വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമെ ഒടിടിയ്ക്ക് നൽകാവു എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നു എന്നാണ് ആരോപണം. തിയേറ്ററിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയേറ്റർ ഉടമകൾക്ക് […]

Read More
 എൻഐടി അധ്യാപിക ഗോഡ്സെയെ പുകഴ്‌ത്തി കമന്‍റിട്ട സംഭവം;അധ്യാപിക കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി

എൻഐടി അധ്യാപിക ഗോഡ്സെയെ പുകഴ്‌ത്തി കമന്‍റിട്ട സംഭവം;അധ്യാപിക കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി

ഗോഡ്സെയെ പ്രകീർത്തിച്ച ചാത്തമംഗലം എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി. കഴിഞ്ഞ ദിവസം അധ്യാപികയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കുന്ദമംഗലം പൊലീസ് ഇൻസ്പെക്റ്റർ എസ് ശ്രീകുമാർ, എഎസ്ഐ സന്തോഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ റൂബി എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസിനു മുന്നില്‍ ഷൈജ ആണ്ടവന്‍ ഹാജരാക്കി. അധ്യാപികയുടെ ഫോണ്‍ സൈബര്‍ സഹായത്തോടെ സിസി ചെയ്തു. ഷൈജ ആണ്ടവൻ താമസിക്കുന്ന ചാത്തമംഗലം ചോയിമഠം […]

Read More
 ലോക്സഭാ തെരഞ്ഞെടുപ്പ് ; കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ; കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് മത്സരിക്കും. സിറ്റിങ് എംപി തോമസ് ചാഴികാടൻ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിലാണ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനായ ഫ്രാൻസിസ് ജോര്‍ജ് സ്ഥാനാര്‍ത്ഥിയാവുന്നത്. പാര്‍ട്ടി ചെയര്‍മാൻ പിജെ ജോസഫ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ കോൺഗ്രസും ഫ്രാൻസിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരുന്നത്.കേരളത്തിൽ ആദ്യം ജയിക്കുന്ന സീറ്റായിട്ടാണ് കോട്ടയത്തെ യുഡിഎഫ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ […]

Read More
 വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു;  ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു; ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതല യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള […]

Read More
 പന്ത്രണ്ടുക്കാരിക്കു നേരെ നഗ്നതാ പ്രദർശനം;2023ലെ സംഭവത്തിൽ പോലീസ് നടപടി ഉണ്ടായത് കഴിഞ്ഞ ദിവസം

പന്ത്രണ്ടുക്കാരിക്കു നേരെ നഗ്നതാ പ്രദർശനം;2023ലെ സംഭവത്തിൽ പോലീസ് നടപടി ഉണ്ടായത് കഴിഞ്ഞ ദിവസം

താമരശേരി: അയൽപക്കത്തെ വീട്ടിലെത്തി 12 കാരിക്കു നേരെ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി കളത്തിങ്ങൽ വീട്ടിൽ മുജീബ് ( 42)നെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. 2023 ഇൽ നടന്ന സംഭവത്തിൽ അപ്പോൾ തന്നെ കുട്ടിയുടെ രക്ഷിതാക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ നടപടിയുണ്ടായിരുന്നില്ല.പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മാസം സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടി അധ്യാപികയെ ദുരനുഭവം അറിയിച്ചതോടെ സ്കൂളധികൃതർ വിഷയം ചൈൽഡ് […]

Read More
 ഐ.എസ്.ആർ.ഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഇന്ന് വിക്ഷേപിക്കും

ഐ.എസ്.ആർ.ഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഇന്ന് വിക്ഷേപിക്കും

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐ.എസ്.ആർ.ഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഇന്ന് വിക്ഷേപിക്കും. ജി.എസ്.എൽ.വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകീട്ട് 5.35-നാണ് വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇൻസാറ്റ് 3ഡി.എസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും. ജി.എസ്.എൽ.വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.

Read More
 തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു ;നാല്പത്തിയഞ്ചുക്കാരൻ മരിച്ചു

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു ;നാല്പത്തിയഞ്ചുക്കാരൻ മരിച്ചു

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കൊല്ലം പന്മന പുതുവിളയിൽ നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയിൽ ഈ മാസം ഒൻപതിന് പുലര്‍ച്ചെ 1.25 നാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിസാര്‍. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറകെ തെരുവുനായ കുരച്ചുകൊണ്ട് ഓടുകയായിരുന്നു. കടിയേൽക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു. തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More
 വന്യമൃഗ ആക്രമണം; പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി

വന്യമൃഗ ആക്രമണം; പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി

വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹ‍ര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹ‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹ‍ര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്.കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. കോഴിക്കോട് […]

Read More
 പ്രായം തളർത്താത്ത ഊർജത്തിൽ സ്വന്തം സംരംഭവുമായി രാധ

പ്രായം തളർത്താത്ത ഊർജത്തിൽ സ്വന്തം സംരംഭവുമായി രാധ

വാർദ്ധക്യത്തോട് അടുക്കുമ്പോഴും വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു ചങ്ങരോത്ത് സ്വദേശിനി രാധ. പല സ്ഥലത്തും ജോലി ചെയ്തെങ്കിലും സ്വന്തമായൊരു സംരംഭം, അതായിരുന്നു 58-കാരിയായ രാധയുടെ മനസ് നിറയെ. ഗ്രാമപഞ്ചായത്തും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഒപ്പം ചേർന്നപ്പോൾ രാധയുടെ സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു.പച്ചതേങ്ങ ശേഖരിച്ച് ഉണക്കി കൊപ്രയാക്കി മാറ്റുന്ന പി പി കോപ്ര ഡ്രയർ യൂണിറ്റാണ് രാധ ആരംഭിച്ചത്. എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതിയിലൂടെയാണ് പറക്കുമീത്തൽ രാധ സംരംഭകയായി മാറിയത്. ​രാധയുടെ വീട്ടിൽ സജ്ജീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം […]

Read More
 കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് നിയമനം;ദളിത് കോൺഗ്രസ്സിലെ തർക്കം തീർന്നു

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് നിയമനം;ദളിത് കോൺഗ്രസ്സിലെ തർക്കം തീർന്നു

കുന്ദമംഗലം : ദളിത്‌ കോൺഗ്രസ് കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ പരിഹാരം.ദളിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ആറ് മാസങ്ങൾക്കുമുൻപ് കുന്ദമംഗലം ബ്ലോക്ക്‌ ദളിത്‌ കോൺഗ്രസ് പ്രസിഡണ്ട്‌ ആയി ലാലുമോൻ ചേരിഞ്ചാലിനെ പ്രഖ്യാപിക്കുകയും എന്നാൽ സംസ്ഥാന പ്രസിഡന്റ്‌ മാറി പുതിയ സംസ്ഥാന പ്രസിഡന്റ്‌ ചുമതല ഏറ്റെടുത്ത് ഏതാനും നാളുകൾക്കകം കുന്ദമംഗലം ബ്ലോക്ക്‌ ദളിത്‌ കോണ്ഗ്രസ് പ്രസിഡന്റ്‌ ആയ ലാലുമോനെ മാറ്റി പകരം ബൈജു മൂപ്രമ്മലിനെ പ്രസിഡണ്ട്‌ ആയി നിയമിക്കുകയും ചെയ്തു.ഇത് ദളിത്‌ കോൺഗ്രസ്സിൽ അഭിപ്രായ […]

Read More