കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 61,588 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലായി 5.23 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മരണസംഖ്യ ഒരു ഇടവേളയ്ക്ക് ശേഷം ആയിരം കടന്നു. ഇന്നലെ 1,005 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണനിരക്ക് 3.99 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 33.57 കോടി വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളത്.
രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. പതിനായിരത്തില്‍ അധികം പ്രതിധിന കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണുള്ളത്.
അതേസമയം രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചിരുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവുണ്ട്. ഇരു സംസ്ഥാനങ്ങളിലും പുതിയ രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തി നേടുന്നവരുടെ സംഖ്യയാണ്. ആന്ധ്ര പ്രദേശിലും സമാനമാണ് കോവിഡ് സ്ഥിതിഗതികള്‍.
