ദില്ലി: ഇന്ത്യയിൽ എ.ഐയുടെ സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ എ.ഐ കോഴ്‌സുകൾ ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ഈ കോഴ്‌സുകൾ ആറാം ക്ലാസ് മുതൽ ആരംഭിക്കും.ഇതിന് സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ ‘നാഷണൽ പ്രോഗ്രാം ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (NPAI) സ്‌കില്ലിങ് ഫ്രെയിംവർക്കിന്’ കീഴിൽ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡാറ്റ സയൻസ് പ്രഫഷണലുകളുടെ ഡിമാൻഡ് 2024 ഓടെ ഒരു ദശലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കോഴ്‌സുകൾ ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യത ചട്ടക്കൂടുമായും ദേശീയ ക്രെഡിറ്റ് ചട്ടക്കൂടുമായും യോജിപ്പിച്ച് രാജ്യത്തുടനീളമുള്ള എ.ഐ വിദ്യാഭ്യാസത്തിന് സ്ഥിരമായ സമീപനം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *