ന്യൂഡല്‍ഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാല്‍. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. മുരളിയേട്ടന് അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവര്ക്കും അറിയാം. മുരളിയേട്ടന് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം.
അച്ഛനെ എങ്ങനെ ഞാന്‍ നോക്കിയെന്ന് കേരളത്തിലുള്ളവര്‍ക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോല്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോല്പിച്ചത്. കോണ്‍ഗ്രസുകാര്‍ മാത്രമാണ് തോല്‍വിക്ക് പിന്നില്‍. മുരളിയേട്ടന് കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന് കേള്‍ക്കുന്നു. ഉപേക്ഷിക്കട്ടെ. ഈ പറഞ്ഞതൊക്കെ മുരളിയേട്ടന് തള്ളിപറയുന്ന കാലം വരുമെന്നും പത്മജ പറഞ്ഞു.
അച്ഛന് ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താന്‍ അച്ഛനെ വിഷമിപ്പിച്ചിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ പറഞ്ഞു. യാതൊരു ഉപാധികളുമില്ലാതെയാണ് ബി.ജെ.പിയുടെ ഭാഗമാകുന്നതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.