രാജ്യത്ത് പ്രതിദിന കൊവിഡ് മരണങ്ങളിലും വൻ വർധനവ്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയർന്നിരിക്കുകയാണ്. 36,45,164 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,76,12,351 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 3,31,507 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,49,73,058 ആയി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,915 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 2,34,083 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.
India reports 4,14,188 new #COVID19 cases, 3,31,507 discharges, and 3,915 deaths in the last 24 hours, as per Union Health Ministry
— ANI (@ANI) May 7, 2021
Total cases: 2,14,91,598
Total recoveries: 1,76,12,351
Death toll: 2,34,083
Active cases: 36,45,164
Total vaccination: 16,49,73,058 pic.twitter.com/8sLmOnQqjz
