ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഒരു സംഭവത്തിന്റെ 104 ആം വാർഷികമാണ് ഇന്നു കടന്നു പോകുന്നത്. പഞ്ചാബിലെ മണ്ണിൽ സ്വാതന്ത്ര്യ സമര സേനാനികൾ ചോരപ്പൂക്കളായി മാറിയ ദിവസം. റൗലറ്റ് നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ഏറ്റവും തീവ്രമായത് പഞ്ചാബിലാണ്. പഞ്ചാബിൽ നിന്നുള്ള പലരും ബ്രിട്ടീഷുകാർക്കു വേണ്ടി ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയിരുന്നു.

സ്വാഭാവികമായും ഈ കരിനിയമങ്ങൾക്കെതിരെ പഞ്ചാബിലെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. ദേശീയ നേതാക്കന്മാരെ അറസ്റ്റു ചെയ്തുകൊണ്ട് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഗവൺമെന്റ് തീരുമാനിച്ചു. പഞ്ചാബിലേക്കു പുറപ്പെട്ട ഗാന്ധിജിയെ അവർ വഴിക്കുവെച്ച് അറസ്റ്റു ചെയ്ത തടവിലാക്കി. ധാരാളം പ്രാദേശിക കോൺഗ്രസ് നേതാക്കന്മാരും അറസ്റ്റു ചെയ്യപ്പെട്ടു. റൗലറ്റ് നിയമത്തിനെതിരെയുള്ള പ്രക്ഷോഭ കാലത്താണ് ചരിത്രത്തിലെ ഏറ്റവും നീചമായ രാഷ്ട്രീയക്കൊലപാതകങ്ങളിലൊന്നായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്.

1919 ഏപ്രിൽ 13ന് വലിയൊരു ജനക്കൂട്ടം അമൃത്സറിലെ ജാലിയൻ വാലാബാഗിൽ തടിച്ചുകൂടി. ദേശീയ നേതാക്കന്മാരായ ഡോ.കിച്ച്ലു, ഡോ.സത്യപാൽ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നതിനു വേണ്ടിയാണ് അവർ ഒത്തുചേർന്നത്. യോഗം സമാധാനപരമായിരുന്നു. പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെ അമൃത്സറിലെ പട്ടാള മേധാവിയായിരുന്ന ജനറൽ ഡയർ തന്റെ സൈന്യവുമായി വന്ന് നിരായുധരായ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. ഈ കൂട്ടക്കൊലയിൽ നാനൂറിലേറെ പേർ കൊല്ലപ്പെട്ടു. നൂറുക്കണക്കിനു പേർക്ക് മുറിവേറ്റു.

ജാലിയൻ വാലാബാഗ് ദുരന്തം ഗാന്ധിജിയെ നടുക്കി. ബ്രിട്ടീഷുകാരിലുണ്ടായിരുന്ന അവശേഷിച്ച വിശ്വാസവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ‘പൈശാചികമായ ഈ ഗവൺമെന്റിനോടുള്ള ഏതൊരു തരത്തിലുള്ള സഹകരണവും പാപകരമാണെന്ന്’ അദ്ദേഹം പ്രഖ്യാപിച്ചു. നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം അമൃത്സർ ദുരന്തമായിരുന്നു.

ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. ഡയർ കുറ്റക്കാരനാന്നെന്നു കണ്ടെത്തിയെങ്കിലും ഡയർക്കെതിരെ ശിക്ഷാനടപടികൾക്കൊന്നും കമ്മിഷൻ ശുപാർശ ചെയ്തില്ല. പിൽക്കാലത്ത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാന സൂത്രധാരനായ ഡയറിനെ ഉധംസിങ് വെടിവച്ചു കൊന്നു.

ജാലിയൻ വാലാബാഗ് ദുരന്തം ഗാന്ധിജിയെ നടുക്കി. ബ്രിട്ടീഷുകാരിലുണ്ടായിരുന്ന അവശേഷിച്ച വിശ്വാസവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ‘പൈശാചികമായ ഈ ഗവൺമെന്റിനോടുള്ള ഏതൊരു തരത്തിലുള്ള സഹകരണവും പാപകരമാണെന്ന്’ അദ്ദേഹം പ്രഖ്യാപിച്ചു. നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം അമൃത്സർ ദുരന്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *