ജമ്മു കാശ്മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനെയാണ് ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് പോയത്. ഈ മാസം 12 ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 8 വർഷം മുമ്പാണ് വിപിന്‍ ജോലിയ്ക്ക് കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *