രാജ്യം ആശ്വാസത്തിലേക്ക് . ഇന്നലെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്.
ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,99,77,861 പേര്‍ക്കാണ്. ഇതില്‍ 2,89,26,038 പേര് രോഗമുക്തി നേടി. 3,89,302 പേര് കോവിഡ് മൂലം മരിച്ചു. നിലവില്‍ 6,62,521 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്.
ഇന്നലെ 81,839 പേര് രോഗമുക്തി നേടി. 1167 പേര് വൈറസ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ 28,87,66,201 പേര് വാക്സിന് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.