നിപ ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ഇതുവരെ 365 സാമ്പിളുകൾ ആണ് പരിശോധനക്കായി അയച്ചത്. കൂടാതെ ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്പർക്ക പട്ടികയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. നിപ ബാധ നിയന്ത്രണ വിധേയമായതായി കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പ്രവീൺ പവാറും വ്യക്തമാക്കി. സ്ഥിതിഗതികൾ കേന്ദ്രം തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *