ദില്ലി: ഡീപ്ഫെയ്ക്കുകളും അപകീർത്തികരമായ എഐ കണ്ടന്റുകളും നേരിടാനായി കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഡീപ്ഫെയ്ക്കുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘‘പൊതുജനങ്ങൾക്ക് വേണ്ടി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം വെബ്സൈറ്റ് തയാറാക്കും. ഇതിൽ പരാതി നൽകുന്നതിനു സംവിധാനമുണ്ടാകും. ആദ്യം സമൂഹമാധ്യമങ്ങൾക്കെതിരെയും പ്രചരിച്ച ഉള്ളക്കടത്തിന്റെ ഉറവിടം പുറത്തുവരുമ്പോൾ അവർക്കെതിരെയും കേസെടുക്കും. ഐടി ചട്ടങ്ങൾ പാലിക്കുന്നതിനായി ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനായി സമൂഹമാധ്യമങ്ങൾക്ക് ഏഴു ദിവസത്തെ സാവകാശം നൽകുമെന്നും നിയമം ലംഘിക്കുന്നവരോടു വിട്ടുവീഴ്ചയില്ലെന്നും’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡീപ്ഫെയ്ക്കുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരു ലക്ഷം രൂപ പിഴയും മൂന്നുവർഷം ജയിൽവാസവും ലഭിക്കുന്ന തരത്തിലാണു കേന്ദ്രസർക്കാർ നിയമം നടപ്പാക്കുന്നത്. ഡീപ്ഫെയ്ക്കിൽ സമൂഹമാധ്യമ കമ്പനികളുമായി ഡിസംബർ ആദ്യവാരം ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വീണ്ടും ചർച്ച നടത്തുന്നുണ്ട്.
Related Posts
സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ല;വിവാദങ്ങളിൽ പ്രതികരിച്ച് വാട്സപ്പ്
ഒടുവിൽ വിവാദങ്ങൾക്ക് പ്രതികരണവുമായി പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ
January 12, 2021
പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തി; ട്വിറ്ററിന്
പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ
June 16, 2021
അരാംകോ ഇടപാടും ജിയോഫോണ്‍ നെക്സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി
സൗദി അറേബ്യയിലെ അരാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍
June 24, 2021
വാട്സ് ആപ്പിനെ കടത്തി വെട്ടാൻ ടെലിഗ്രാം; പുതിയ ഫീച്ചറുകൾ
ടെലിഗ്രാമും വാട്സ് ആപ്പും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണൽ ഫീച്ചറുകളുടെ ബലത്തിലാണ് വാട്സ് ആപ്പ് ഇൻസ്റ്റന്റ്
June 27, 2021
മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ നൽകുന്നു
ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ (1.12 ലക്ഷം) രൂപ
July 9, 2021