രാജ്യത്ത് ഇന്നലെ 48,698 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 64,818 പേര്‍ രോഗമുക്തരായി. 1183 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.
നിലവില്‍ രാജ്യത്ത് 5,95,565 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. ഇതില്‍ 2,91,93,085 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,94,493.
രാജ്യത്തെ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് മൂന്നു ശതമാനമാണ്.