കൊറോണ വൈറസിെൻറ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. 2020 ഡിസംബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റയിൽനിന്ന് വകഭേദം സംഭവിച്ച വൈറസാണ് ഡെൽറ്റ പ്ലസ്. നിലവിൽ 12ഒാളം സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തു. 50ഒാളം ജീവനും കവർന്നിരുന്നു.. വാക്സിനും പ്രത്യേക മരുന്നുകൾക്കും ഇൗ വകഭേദം വിധേയമല്ലെന്ന വിദഗ്ധരുടെ വിലയിരുത്തലാണ് ഇതിെൻറ പ്രധാന അടിസ്ഥാനം.
എന്നാൽ, ലോകത്ത് ഡെൽറ്റ പ്ലസ് മാത്രമല്ല ആശങ്ക സൃഷ്ടിക്കുന്നതെന്നാണ് പുതിയ വിവരം. ഡെൽറ്റ പ്ലസിനെ പോലെയല്ലെങ്കിലും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ വീണ്ടും നിശ്ചലമാക്കാൻ കഴിയുന്ന മറ്റു വകഭേദങ്ങൾ കൂടിയുണ്ടെന്നാണ് കണ്ടെത്തൽ.സെൻറർ ഫോർ ഡിസീസ് കൺട്രോൾ പുറത്തുവിടുന്ന വിവരം അനുസരിച്ച് ആൽഫ. ബീറ്റ, ഡെൽറ്റ എന്നിവയാണ് ആ വകഭേദങ്ങൾ
2020 ഡിസംബറിൽ യു.എസിൽ കണ്ടെത്തിയ വകഭേദമാണ് ആൽഫ. യു.കെയാണ് വൈറസിെൻറ ഉറവിടം.
ഡിസംബർ അവസാനത്തോടെ ദക്ഷിണാഫ്രിക്കയിൽ പടർന്നുപിടിച്ച വൈറസ് വകഭേദമാണ് ബീറ്റ. കഴിഞ്ഞ ജനുവരിൽ ഇവ യു.എസിൽ എത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ രണ്ടാംതരംഗത്തിൽ ഡെൽറ്റ വകഭേദം നാശം സൃഷ്ടിച്ചുകഴിഞ്ഞു. ഡെൽറ്റയുടെ വകഭേദമായ ഡെൽറ്റ പ്ലസാണ് പുതിയ ആശങ്കയുടെ ഉറവിടം. മറ്റു വൈറസിനേക്കാൾ അതിവേഗം ഇവക്ക് പടർന്നുപിടിക്കാനാകും. അതിനാൽ തന്നെ കേന്ദ്രസർക്കാർ ഡെൽറ്റ പ്ലസ് വകഭേദത്തെക്കുറിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു.
ഒരു പ്രദേശത്തെ കൂടുതൽ പേർക്ക് വൈറസ് പടർന്നുപിടിക്കുന്നതോടെ വകഭേദവും കൂടുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത് ആശങ്കക്ക് വഴിവെക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.