കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിൻടൺ നഗരത്തിൽ നാലംഗ കമാൻഡോ സംഘം സെയ്ഫ് അൽ ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് അഭിഭാഷകൻ അറിയിച്ചു. 53 വയസ്സായ സെയ്ഫ് ആറു വർഷമായി വിമത സൈന്യത്തിന്റെ തടങ്കലിലായിരുന്നു.

ലിബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ സിന്താനില്‍വച്ചാണ് കൊല്ലപ്പെട്ടത്. വീട് ആക്രമിച്ച് സെയ്ഫിന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗദ്ദാഫിയുടെ പിൻഗാമിയാകുമെന്ന കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അൽ ഗദ്ദാഫി. 2011ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി കേസെടുത്തത് പിന്നാലെ സെയ്ഫ് അൽ ഇസ്ലാം അറസ്റ്റിലായിരുന്നു. 2015ൽ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് ലിബിയൻ കോടതി സെയ്ഫിന് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷയിൽ ഇളവ് ലഭിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *