കണയങ്കോട്ട് പരേതനായ വി.സി അബൂബക്കറിൻ്റെ ഭാര്യ ബിച്ചീവി (94) നിര്യാതയായി

കുന്ദമംഗലം: കണയങ്കോട്ട് പരേതനായ വി.സി അബൂബക്കറിൻ്റെ ഭാര്യ ബിച്ചീവി (94) നിര്യാതയായി.മക്കൾ: മുഹമ്മദ്. വിസി (കുന്ദമംഗലം സുന്നി മഹല്ല് കമ്മറ്റി പ്രസിഡന്റ്), അബ്ദുൽ ഖാദർ , സാറ, അഷ്റഫ് ( സൗദി), സുബൈദ.മരുമക്കൾ: സഫിയ, ജമീല,അബ്ദുറഹിമാൻ, മുംതാസ്, സിദ്ധിഖ് മടവൂർ.മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 10.15 ന് കുന്ദമംഗലം സുന്നി മസ്ജിദിൽ.

Read More

ലിവിങ് ടു​ഗദറിനിടെ നൽകിയ സ്വർണവും പണവും തിരികെ ചോദിച്ചു; യുവതിയും കൂട്ടാളികളും യുവാവിനെ ആക്രമിച്ചു

ഉത്തർപ്രദേശിലെ മഹോബയിൽ ലിവിങ് ടു​ഗദർ റിലേഷൻഷിപ്പിനിടെ നൽകിയ സ്വർണവും പണവും തിരികെ ചോദിച്ചതിന് യുവാവിനെ യുവതിയും കൂട്ടാളികളും ചേർന്ന് മർദിച്ച് ബലംപ്രയോ​ഗിച്ച് വിഷം കുടിപ്പിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ മഹോബയിലെ ഒരു സ്വകാര്യ കമ്പനിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന ഹാമിർപൂർ സ്വദേശിയായ ശൈലേന്ദ്ര ​ഗുപ്തയാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ യുവതിയും കൂട്ടാളികളും ഒളിവിലും യുവാവ് ആശുപത്രിയിൽ ചികിത്സയിലുമാണ്.നാല് വർഷം മുമ്പാണ് കാലിപഹാരി ​സ്വദേശിനിയായ യുവതിയുമായി യുവാവ് പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാൻ […]

Read More

അമ്പലത്തിലെ ഗാനമേളയില്‍ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്ന ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്; വി.ഡി.സതീശൻ

കളമശേരി പോളിടെക്‌നിക്കില്‍ രണ്ടു കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവിനെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായത് എസ്.എഫ്.ഐ നേതാവാണെന്ന് മന്ത്രിമാരായ രാജീവും മുഹമ്മദ് റിയാസും അംഗീകരിച്ചാല്‍ മതി. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്രയോ തവണ അവിടെ പോയി സംസാരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നത്തിയത്. കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ വിപ്ലവഗാനം പാടിയ നടപടിയെയും സതീശന്‍ വിമര്‍ശിച്ചു.കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന […]

Read More

കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്:കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർത്ഥിക്കായി

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം. ഇന്ന് അറസ്റ്റിലായവര്‍ നൽകിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കേസിലെ പ്രധാന കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടിയാണെന്നാണ് ഇന്ന് അറസ്റ്റിലായ ആഷിഖ്, ഷാലിക്കും മൊഴി നൽകിയത്. മൂന്നാം വർഷ വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാം വർഷ വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിന്നാണ് കഞ്ചാവിനായി […]

Read More

ലഹരിക്കെതിരെ കൂട്ടായ ഇടപെടൽ ഉണ്ടാകണം:തനിമകലാസാഹിത്യവേദി

കോഴിക്കോട്: യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിക്കുന്നതിന് കൂട്ടായ ഇടപെടൽ ഉണ്ടാകണമെന്ന് തനിമകലാസാഹിത്യവേദി കോഴിക്കോട് ജില്ല സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ലഹരിക്കെതിരെ കലാ-സാംസ്കാരിക പ്രവർത്തകരെയും ലഹരി വിരുദധ പ്രവർത്തകർ , വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിരോധ സാഹാഹ്നങ്ങളും കലാവിഷ്കാരങ്ങളും നടത്തുവാനും തീരുമാനിച്ചു.ജില്ലാ പ്രസിഡൻറ് സി.എ. കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ കുറ്റിക്കാട്ടൂർ, ബാബു സൽമാൻ, ബക്കർ വെള്ളിപറമ്പ്, സലാം കരുവമ്പൊയിൽ തുടങ്ങിയവർസംസാരിച്ചു.ജനറൽ സെക്രട്ടറി അശ്റഫ് വാവാട് സ്വാഗതവും എഫ്. എംഅബ്ദുല്ല […]

Read More

അതിർത്തി തർക്കം :പാലക്കാട് അച്ഛനും മകനും വെട്ടേറ്റു

പാലക്കാട് അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസി അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു.കൊപ്പം മണ്ണേങ്കോട് ആണ് സംഭവം.മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ ബന്ധുവാണ് ഇരുവരെയും വെട്ടിയത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇരുവർക്കും തലയ്ക്കും കൈക്കും പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പം പൊലീസ് നടപടി തുടങ്ങി.

Read More

ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം;

ഹൈദരാബാദിൽ ക്ഷേത്ര ജീവനക്കാരൻ്റെ തലയിൽ ആസിഡ് ഒഴിച്ചു. അക്രമിഹാപ്പി ഹോളി പറഞ്ഞു. സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരൻ്റെ തലയിലാണ് അക്രമി ആസിഡ് ഒഴിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. കസേരയിൽ ഇരിക്കുകയായിരുന്ന ക്ഷേത്രം ജീവനക്കാരൻ നർസിൻ റാവുവിൻ്റെ അടുത്തേക്ക് പ്രതി നടന്നെത്തി തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ റാവുവിനെ […]

Read More

കൊല്ലത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു.കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം.ബാബുവും സുഹൃത്തും നാലിന് രാത്രി പത്തരയോടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. കാട്ടുപന്നി ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.പിന്നാലെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Read More

ലഹരിയെ തുടച്ചു നീക്കാൻ എക്‌സൈസ്:സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിനായി അരയും തലയും മുറുക്കി എക്സൈസ്. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഭാഗമായി സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ 570 പേര്‍ പ്രതികളാണ്. 3568 റെയ്ഡുകളും 33709 വാഹന പരിശോധനയും നടന്നു. പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളും നടന്നു.സംയുക്ത പരിശോധനയിൽ 555 പേരെ പിടികൂടുകയും മയക്കുമരുന്ന് […]

Read More

ലൗ ജിഹാദ്’ പരാമര്‍ശം; പി.സി. ജോർജിനെതിരേ കേസെടുക്കേണ്ടെന്ന് നിയമോപദേശം

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.കഴിഞ്ഞദിവസമാണ് വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു. ലഹരി ഭീകരതയ്ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.22, 23 വയസാകുമ്പോള്‍ പെണ്‍കുട്ടികളെ […]

Read More