വാഷിങ്ടൻ/ ടെഹ്റാൻ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈല്‍ എൻ‍ജിൻ പരീക്ഷിച്ച് ഉത്തരകൊറിയ. രാഷ്ട്രത്തിന്റെ പരമാധികാരിയായ കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയിലാണ് പരീക്ഷണം. പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവുമാണെന്ന് കുറ്റപ്പെടുത്തി കിം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *