വാഷിങ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ആഭ്യന്തര ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ശൃംഖല പ്രവര്‍ത്തനരഹിതമായി. NSANet എന്നറിയപ്പെടുന്ന ശൃംഖല ജീവനക്കാര്‍ക്ക് രഹസ്യ വിവരങ്ങള്‍ ആഭ്യന്തരമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന ഒന്നാണ് തകരാറിലായത്. ഷെഡ്യൂള്‍ ചെയ്ത പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് താല്‍ക്കാലിക തകര്‍ച്ച അനുഭവപ്പെട്ടതായി എന്‍ എസ് എ സ്ഥിരീകരിച്ചു.
ഇതാദ്യമായാണ് അമേരിക്കയിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയിലെ കമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ തടസ്സം നേരിടുന്നത്. നിലവില്‍ സൈബര്‍ ആക്രമണത്തിന് തെളിവുകളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. ട്രംപ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കവേയാണ് ഏജന്‍സി നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടത്. നെറ്റ്വര്‍ക്കിന്റെ പുനഃസ്ഥാപനം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ വിവിധ സേവനങ്ങള്‍ തടസപ്പെടുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് വ്യാപക സൈബര്‍ ആക്രമണമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്. എന്നാല്‍ ഈ വാര്‍ത്തകളെ ആപ്പിളും തള്ളിയിട്ടുണ്ട്.
മൈക്രോസോഫ്റ്റ്, എഫ്.എ.എ, ജെ.പി. മോര്ഗന് ചേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, എന്‍.എസ്.എ തുടങ്ങിയവയില്‍ സമീപകാലത്ത് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സൈബര്‍ അറ്റാക്കല്ലെന്നും മറ്റ് രാജ്യങ്ങള്‍ നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമല്ലെന്നും ആവര്‍ത്തിക്കുകയാണ് വൈറ്റ് ഹൗസ്. സിസ്റ്റം അപ്ഗ്രേഡുകളിലെ പിഴവുകള്‍, സോഫ്റ്റ്വെയര് തകരാറുകള്‍, ബഗുകള്‍, എന്നിവയാണ് തകരാറുകള്‍ക്ക് കാരണമെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജേ ക്ലേട്ടനും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക് വെയ്ന്‍ മുള്ളിനും ചൂണ്ടിക്കാട്ടി. എന്നാല്‍ സുതാര്യത ഉറപ്പാക്കാന്‍ തകരാറുകളുടെ വിശദ വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
