ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടൻ പൂർത്തിയാക്കാൻ ഉന്നതാധികാര സമിതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ കേസിലെ ഹർജിക്കാരൻ. ഡോ. ജോ ജോസഫാണ് അപേക്ഷ നൽകിയത്. ലോകത്ത് വിവിധ അണക്കെട്ടുകൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്തണം. ഇതിനായി ഉന്നതാധികരസമിതി ചെയർമാനോട് നിർദേശിക്കണം. ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഹർജിക്കാരൻ ജോ ജോസഫ് തന്റെ അപേക്ഷയിൽ സുപ്രീംകോടതിയോട് ആവശ്യപ്പട്ടു. ലിബിയയിൽ അണക്കെട്ട് തകർന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.ഏറ്റവും ഒടുവിൽ 2012-ലാണ് സുരക്ഷാ പരിശോധന നടന്നത്. നേരത്തെ, ഓരോ പത്ത് വർഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന ശുപാർശ വിദഗ്ധ സമിതി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അംഗീകരിച്ചിരുന്നു. കേരളത്തിന്റേയും തമിഴ്നാടിന്റേയും പ്രതിനിധികളും വിദഗ്ധരും ഉൾപ്പെട്ടതാണ് ഉന്നതാധികാരസമിതി. അണക്കെട്ടിന്റെ സുരക്ഷാപരിശോധന അടിയന്തരമായി നടത്തണമെന്ന ആവശ്യം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുരക്ഷാപരിശോധന പത്തുവർഷം കഴിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് നിലവിലെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
