ദില്ലി: ഡീപ്ഫെയ്‌ക്കുകളും അപകീർത്തികരമായ എഐ കണ്ടന്റുകളും നേരിടാനായി കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഡീപ്ഫെയ്‌ക്കുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘‘പൊതുജനങ്ങൾക്ക് വേണ്ടി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം വെബ്സൈറ്റ് തയാറാക്കും. ഇതിൽ പരാതി നൽകുന്നതിനു സംവിധാനമുണ്ടാകും. ആദ്യം സമൂഹമാധ്യമങ്ങൾക്കെതിരെയും പ്രചരിച്ച ഉള്ളക്കടത്തിന്റെ ഉറവിടം പുറത്തുവരുമ്പോൾ അവർക്കെതിരെയും കേസെടുക്കും. ഐടി ചട്ടങ്ങൾ പാലിക്കുന്നതിനായി ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനായി സമൂഹമാധ്യമങ്ങൾക്ക് ഏഴു ദിവസത്തെ സാവകാശം നൽകുമെന്നും നിയമം ലംഘിക്കുന്നവരോടു വിട്ടുവീഴ്ചയില്ലെന്നും’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡീപ്‌ഫെയ്‌ക്കുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരു ലക്ഷം രൂപ പിഴയും മൂന്നുവർഷം ജയിൽവാസവും ലഭിക്കുന്ന തരത്തിലാണു കേന്ദ്രസർക്കാർ നിയമം നടപ്പാക്കുന്നത്. ഡീപ്‌ഫെയ്‌ക്കിൽ സമൂഹമാധ്യമ കമ്പനികളുമായി ഡിസംബർ ആദ്യവാരം ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വീണ്ടും ചർച്ച നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *