കോഴിക്കോട് മാത്രം 47 ലഹരി ഹോട്സ്പോട്ട്; പട്ടിക പുറത്ത് വിട്ട് എക്‌സൈസ്

സംസ്ഥാനത്തൊട്ടാകെയുള്ള ലഹരി വ്യാപനത്തെ ചെറുക്കാനായി എക്സൈസ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 47 ലഹരി ഹോട്സ്പോട്ടുകൾ പുറത്തു വിട്ടു എക്സൈസ്. ജില്ലയിലാകെ 516 റെയ്ഡുകള്‍ നടത്തി.3596 ഓളം വാഹനങ്ങള്‍ പരിശോധിച്ചു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങൾ ഹോട്സ്പോട് പട്ടികയിലുണ്ട്. ഹോട്സ്പോട് പ്രദേശങ്ങളിൽ പഞ്ചായത്ത്-വാർഡ് തലത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കും.9 റേഞ്ചുകളിൽ ആയാണ് 47 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയത്. സ്ഥിരമായി ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്നു കണ്ടെത്തിയ സ്ഥലങ്ങള്‍.കുന്നമംഗലം റേഞ്ച്-കശ്മീരിക്കുന്ന്,പന്നിക്കോട്,പൂവാട്ടുപറമ്പ് ഓട്ടുകമ്പനി, […]

Read More

വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്

അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യായിരുന്നു’വെന്ന് അഫാൻ; വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്.വെഞ്ഞാറാമൂട് കൂട്ടക്കൊല കേസിൽ അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റബോധമില്ലാതെയാണ് അഫാൻ മറുപടി നൽകിയത്. എല്ലാം തകർത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിൻ്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്.കേസിലെ കുറ്റപത്രം പൊലീസ് ഉടൻ സമർപ്പിക്കും. കൊലയിൽ അഫാനെ ഒരു സിനിമ സ്വാധീനിച്ചുവന്ന ആരോപണം പൊലീസ് തള്ളി.വെഞ്ഞാറമൂട് കേസിൽ അതിവേഗത്തിൽ […]

Read More

ഇടുക്കിയിൽ കട്ടൻ ചായയെന്ന് പറഞ്ഞ്,പന്ത്രണ്ടുകാരന് മദ്യം നൽകിയ സംഭവത്തിൽ യുവതി പിടിയിൽ

കട്ടൻ ചായയെന്ന് പറഞ്ഞു യുവതി 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കുട്ടി അവശനായി വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പ്രിയങ്കയുടെ വീട്ടിൽ പോയിരുന്നതായി രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് വിവരം അന്വേഷിച്ചെത്തിയപ്പോൾ കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക സമ്മതിച്ചു. ജൂവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് […]

Read More

കോഴിക്കോട്ട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നെന്ന പരാതി കവർച്ച നാടകത്തിന്റെ ഭാഗം; പരാതിക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നെന്ന പരാതി വ്യാജമെന്ന് പൊലീസ്. പരാതിക്കാരനടക്കം രണ്ട്‌പേർ പിടിയിൽ . നഷ്ടപ്പെട്ടത് കുഴൽ പണമാണെന്ന് സംശയമുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിൽ നിന്ന് പണം കവർന്നതെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നോട് കൂടിയാണ് പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയർന്നത്. ബൈക്കിലെത്തിയ രണ്ടുപേർ പണമടങ്ങിയ ചാക്കുമായി പോകുന്ന […]

Read More

ലഹരി പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ ലഹരി സംഘങ്ങളുടെ ഭീഷണി

ലഹരി മാഫിയ നാട്ടില്‍ പിടിമുറിക്കിയതോടെയാണ് ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഭീഷണി. കണ്ണൂരില്‍ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഞ്ചായത്ത് പരിധിയില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ലഹരി വില്‍പ്പനക്കാരുടെ വിവരം പൊലീസിന് നല്‍കിയതാണ് പ്രകോപിപ്പിച്ചത്.ലഹരി മാഫിയ നാട്ടില്‍ പിടിമുറിക്കിയതോടെയാണ് ജനകീയ പ്രതിരോധം തീര്‍ക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ധീര എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. ഇതില്‍ അംഗങ്ങളായി […]

Read More

ആശമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്;തളരാതെ മുന്നോട്ട്

വിവിധ ആവിഷങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 42-ാം ദിവസം. ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.രണ്ടുവട്ടം ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടും ഓണറേറിയം 21,000 രൂപയാക്കണം വിരമിക്കൽ അനുകൂല്യമായി 5 ലക്ഷം നൽകണം തുടങ്ങിയ ആശമാരുടെ ആവശ്യത്തോട് അനുകൂല തീരുമാനമില്ല.സമരം നടത്തുന്ന ആശാ വർക്കേഴ്സിന് എതിരെ ഇന്നലേയും രൂക്ഷ വിമർശനങ്ങളുമായിസിപിഐഎം നേതാക്കൾ രംഗത്തെത്തി. അതിനിടെ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി […]

Read More

നീണ്ട ആശുപത്രി ജീവിതത്തിന് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ തിരികെയെത്തുന്നു

37 ദിവസത്തെ ആശങ്കകൾക്ക് വിരമിട്ട് ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിടുമെന്ന് ജെമെല്ലി ആശുപത്രി ഡോക്ടേഴ്സ് അറിയിച്ചു.വിശ്വാസി സമൂഹത്തിന് ഇന്ന് ആശ്വാസ ഞായർ.. ഇന്ന് മാർപ്പാപ്പ ആശുപത്രി വിടുമെന്ന് ജെമെല്ലി ആശുപത്രി ഡോക്ടേഴ്സ് അറിയിച്ചു. അഞ്ച് ഞായറാഴ്ചകൾക്ക് ശേഷം മാർപ്പാപ്പ ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്തേക്കും. ആശുപത്രിയിലെ ജനാലയിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ കാണുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. മാർപ്പാപ്പയുടെ ആവശ്യത്തെ തുടർന്നായിരുന്നു ഇത്. ആശുപത്രി ചാപ്പലിൽ മാർപ്പാപ്പ പ്രാർഥിക്കുന്ന ചിത്രം വത്തിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.ആശുപത്രിയിൽ നിന്ന് മടങ്ങിയാലും […]

Read More

മൂർഖൻ പാമ്പിനെ വരുതിയിലാക്കി ടോവിനോ തോമസ്

വനം വകുപ്പിന്റെ ‘സർപ്പ’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ജനവാസകേന്ദ്രങ്ങളിൽ അപകടകരമായി എത്തിപ്പെടുന്ന വിഷപ്പാമ്പുകളെ സുരക്ഷിതമായിപിടികൂടി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ടോവിനോ പങ്കാളിയായി.വനം വകുപ്പിൻ്റെ വിദഗ്ധ പരിശീലനത്തിലും ടൊവിനോ തോമസ് പങ്കെടുത്തു.പരിശീലനത്തിൻ്റെ ഭാഗമായി മൂർഖനെ സുരക്ഷിതമായി പിടികൂടി ബാഗിലാക്കി ടോവിനോ വനം വകുപ്പിന് കൈമാറി.കഴിഞ്ഞ 4 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പാമ്പ് | കടിയേറ്റുള്ള മരണനിരക്ക് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതിൽ “സർപ്പ” മൊബൈൽ ആപ്ളിക്കേഷൻ മുഖേനയുള്ള പ്രവർത്തനങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ അപകടകരമായി കണ്ടെത്തുന്ന പക്ഷം സർപ്പ […]

Read More

യു.ഡി.എഫ് നടത്തുന്ന തീരദേശ സമരയാത്ര ഏപ്രില്‍ 21 മുതല്‍ 29 വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ഏപ്രില്‍ 4-5 ന് രാപ്പകല്‍ സമരം

കടല്‍ മണല്‍ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ തീരദേശ സമരയാത്രയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ ഏപ്രില്‍ 4-5 തീയതികളില്‍ രാപ്പകല്‍ സമരവും, വന്യമൃഗ ആക്രമത്തിനെതിരെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്കു മുന്‍പില്‍ ഏപ്രില്‍ 10 ന് പ്രതിഷേധ മാര്‍ച്ചും നടത്താന്‍ യു.ഡി.എഫ്. തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം.ഹസ്സന്‍ കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തീരദേശം വറുതിയിലാണ്. മത്സ്യത്തൊഴിലാളികള്‍ തൊഴില്‍രഹിതരും, പട്ടിണിക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ […]

Read More

കോട്ടൂർ ഇനി മാലിന്യമുക്ത പഞ്ചായത്ത്

കോട്ടൂർ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കൂട്ടാലിട ടൗണിൽ സംഘടിപ്പിച്ച ശുചിത്വ റാലിയുടെ തുടർച്ചയായി നടന്ന പൊതുയോഗത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി കെ അനിത ശുചിത്വ പ്രഖ്യാപനം നടത്തി.സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ്റെ ഭാഗമായും പഞ്ചായത്തിൽ നേരത്തെ ആരംഭിച്ച ക്ലീൻ കോട്ടൂർ ഗ്രീൻ കോട്ടൂർ പദ്ധതിയുടെ തുടർച്ച എന്ന നിലയിലുമാണ് ശുചിത്വ പരിപാലന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കിയത്.25 -30 വീടുകൾ ഉൾക്കൊള്ളുന്ന ശുചിത്വ അയൽക്കൂട്ടങ്ങൾ മുഴുവൻ വാർഡുകളിലും ഇതിനോടകം […]

Read More