എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി തരിമ്പും മാറിയില്ല; കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ദിവസം

എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി തരിമ്പും മാറിയില്ല; കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ദിവസം

കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകലാണ് ഇന്ന് കടന്നുപോയത്. കണ്ണൂര്‍ സീറ്റില്‍ നിന്ന് കെ. സുധാകരനെ മാറ്റിയെന്ന വാര്‍ത്തയില്‍ തുടങ്ങിയ അങ്കലാപ്പ്, പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും ആവേശക്കടലിളക്കത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ സുധാകരന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഒരു പകല്‍ നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്ക് അന്ത്യമായത്. ഒടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ കെ സുധാകരന്റെ പേര് ഇല്ലാതിരിക്കുകയും പകരം ടി ഒ മോഹനന്റെ പേര് ഉറപ്പിക്കപ്പെടുകയും ചെയ്തു. […]

Read More
 ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ ഒത്തുകൂടും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ചെറിയ […]

Read More
 തന്റെ ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഗൗതം ഗംഭീർ

തന്റെ ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഗൗതം ഗംഭീർ

ന്യൂ ഡൽഹി: ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ മുഖം, ശബ്ദം, പേര് എന്നിവ ദുരുപയോഗം ചെയ്യുന്ന വ്യാജ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടെന്ന് ഹർജിയിൽ അദ്ദേഹം ആരോപിച്ചു.ഇത് പോലെയുള്ള വ്യാജ വിഡിയോകൾ തന്റെ മാന്യതയ്ക്കും ജീവിതത്തിനും ഭീക്ഷണിയാണെന്ന് ഗംഭീർ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ ഇത്തരം ധാരാളം വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയെന്നു ഗംഭീർ പറഞ്ഞു. ഇത്തരം വിഡിയോകൾ താൻ […]

Read More
 വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

കൊച്ചി: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ച ജാമ്യമാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. വിചാരണക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. വിചാരണക്കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും വളരെ തിടുക്കപ്പെട്ടാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു. കേസിൽ മരിച്ചയാളുടെ ആശ്രിതരുടെ […]

Read More
 മീഡിയ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

മീഡിയ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ നിരീക്ഷണത്തിനുമായി പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) യോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും നിരീക്ഷിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി […]

Read More
 സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കാര്‍മേഘങ്ങള്‍ ദൃശ്യമാകുന്ന ഘട്ടത്തില്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ എല്ലായ്‌പ്പോഴും കാഴ്ചയില്‍പ്പെടണമെന്നില്ലാത്തതിനാല്‍ ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും തുറസായ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. ശക്തമായ […]

Read More
 പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയെ മാറ്റി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയെ മാറ്റി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി

കൊച്ചി: പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാർഥിയെ തീരുമാനിച്ച് എൻഡിഎ. കോൺഗ്രസ് മുൻ നേതാവ് ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയാകും. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ ആണ് പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥി. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാർത്ഥിത്വം. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ […]

Read More
 സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്കാണ് അലോഷ്യസിനെ പരിഗണിച്ചിരുന്നത്. കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍, പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങള്‍ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ പോരാടിയെന്നും അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ് അതിക്രമങ്ങള്‍ നേരിട്ട്, ജയിലുകളില്‍ കിടന്നത് കെഎസ്‌യു പ്രവര്‍ത്തകരാണ്. […]

Read More
 രണ്ടാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

രണ്ടാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ, ജാമ്യം റദ്ദാക്കണമെന്ന വാദം അംഗീകരിക്കാതിരുന്ന കോടതി, രാഹുലിന്റെ ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകി. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നതായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചപ്പോഴുള്ള […]

Read More
 ഏറ്റുമാനൂരിലെ ട്വന്റി- 20 സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല

ഏറ്റുമാനൂരിലെ ട്വന്റി- 20 സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല

കൊച്ചി: എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി20 ഏറ്റുമാനൂർ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണ നായർക്കും വോട്ടില്ല. ഇതോടെ വീണാ നായർക്ക് മത്സരിക്കാൻ കഴിയില്ല. വീണയ്ക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മി പ്രിയക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ ലക്ഷ്മി പ്രിയയുടെ പേരുണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ സ്ഥാനാർഥിയെ മാറ്റാനുള്ള തീരുമാനത്തിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് പരിഗണനയിലുണ്ട്.

Read More