സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്കാണ് അലോഷ്യസിനെ പരിഗണിച്ചിരുന്നത്. കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍, പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങള്‍ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ പോരാടിയെന്നും അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ് അതിക്രമങ്ങള്‍ നേരിട്ട്, ജയിലുകളില്‍ കിടന്നത് കെഎസ്‌യു പ്രവര്‍ത്തകരാണ്. […]

Read More
 രണ്ടാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

രണ്ടാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ, ജാമ്യം റദ്ദാക്കണമെന്ന വാദം അംഗീകരിക്കാതിരുന്ന കോടതി, രാഹുലിന്റെ ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകി. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നതായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചപ്പോഴുള്ള […]

Read More
 ഏറ്റുമാനൂരിലെ ട്വന്റി- 20 സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല

ഏറ്റുമാനൂരിലെ ട്വന്റി- 20 സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല

കൊച്ചി: എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി20 ഏറ്റുമാനൂർ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണ നായർക്കും വോട്ടില്ല. ഇതോടെ വീണാ നായർക്ക് മത്സരിക്കാൻ കഴിയില്ല. വീണയ്ക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മി പ്രിയക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ ലക്ഷ്മി പ്രിയയുടെ പേരുണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ സ്ഥാനാർഥിയെ മാറ്റാനുള്ള തീരുമാനത്തിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് പരിഗണനയിലുണ്ട്.

Read More
 കോതമംഗലത്ത് എംഡിഎംഎയുമായി 18-കാരിയും സുഹൃത്തും പിടിയിൽ

കോതമംഗലത്ത് എംഡിഎംഎയുമായി 18-കാരിയും സുഹൃത്തും പിടിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടിയും സുഹൃത്തും എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച മാരക ലഹരിമരുന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്താനായിരുന്നു ഇവരുടെ നീക്കം. ഇവരിൽ നിന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Read More
 12 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 11 വർഷം കഠിനതടവ്: വിധി മലപ്പുറം മഞ്ചേരി കോടതിയിൽ

12 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 11 വർഷം കഠിനതടവ്: വിധി മലപ്പുറം മഞ്ചേരി കോടതിയിൽ

മലപ്പുറത്ത് 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 40-കാരനായ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 11 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ജഡ്ജി വി എസ് വരുണാണ് ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും, കൂടാതെ സർക്കാരിന്റെ വിക്ടിം കോംപെൻസേഷൻ ഫണ്ടിൽ നിന്ന് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ കുറ്റക്കാരനായ പ്രതിയെ തവനൂർ […]

Read More
 ‘കെ സുധാകരൻ എന്ന രണ്ടക്ഷരത്തിന് പദവികളേക്കാൾ വലിയ സ്ഥാനമാണുള്ളത്; ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ സങ്കടപ്പെടുത്തരുത്’; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

‘കെ സുധാകരൻ എന്ന രണ്ടക്ഷരത്തിന് പദവികളേക്കാൾ വലിയ സ്ഥാനമാണുള്ളത്; ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ സങ്കടപ്പെടുത്തരുത്’; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ സുധാകരനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടയിൽ, പ്രവർത്തകരുടെ മനസ്സിലെ അദ്ദേഹത്തിന്റെ സ്ഥാനം ഓർമ്മിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തിനായി ജീവൻ ബലിനൽകിയ ഷുഹൈബും സജിത്ത് ലാലും ഉൾപ്പെടെയുള്ള അനേകം രക്തസാക്ഷികളുടെ നേതാവാണ് സുധാകരൻ എന്ന് രാഹുൽ കുറിച്ചു. കേവലം എംഎൽഎ എന്നോ മുഖ്യമന്ത്രി എന്നോ ഉള്ള പദവികളേക്കാൾ എത്രയോ വലിയ സ്ഥാനത്താണ് ‘സുധാകരൻ’ എന്ന […]

Read More
 ‘ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കണം’; വിഎസിന്റെ മകനെതിരെ തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കണം’; വിഎസിന്റെ മകനെതിരെ തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം∙ ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടേതാണ് പരാതി. ജി.സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെപറ്റി ഫെയ്സ്ബുക്കിൽ അരുൺ കുമാർ പങ്കുവച്ച കുറിപ്പിനെതിരെയാണ് പരാതി. ഐഎച്ച്ആർഡിയിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവീസ് ചട്ട വ്യവസ്ഥകൾകൂടി ബാധകമാക്കിയാണ് ഐഎച്ച്ആർഡി പ്രവർത്തിക്കുന്നത്. സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയാറായ അരുൺകുമാർ ഈ പദവിക്ക് അനുയോജ്യനല്ലെന്നും, തിരഞ്ഞെടുപ്പ് വേളയിൽ അരുൺ […]

Read More
 സുധാകരന് സീറ്റ് കൊടുത്താൽ തനിക്കും വേണമെന്ന് അടൂർ പ്രകാശ്

സുധാകരന് സീറ്റ് കൊടുത്താൽ തനിക്കും വേണമെന്ന് അടൂർ പ്രകാശ്

കണ്ണൂരിൽ കെ സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുകുത്തിയതോടെ കലാപ കൊടി ഉയർത്തി അടൂർ പ്രകാശ്. കെ സുധാകരനെ മത്സരിക്കാൻ അനുവദിച്ചാൽ തന്നെയും മത്സരിക്കാൻ അനുവദിക്കണമെന്നാണ് അടൂർ പ്രകാശിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് അടൂർ പ്രകാശ് ഹൈക്കമാൻഡിന് സന്ദേശം അയച്ചതായാണ് വിവരം സുധാകരന് ഉള്ള അർഹത തനിക്കുമുണ്ട്. മത്സരിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകും. കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദിയായിരിക്കില്ലെന്ന ഭീഷണിയും അടൂർ പ്രകാശ് മുന്നോട്ടു വെച്ചിട്ടുണ്ട് ഇന്ന് രാവിലെ കോന്നിയിൽ മത്സരിക്കാനില്ലെന്നും കോന്നിയിലെ സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് ഫേസ്ബുക്ക് […]

Read More
 ഡോക്ടർ വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ശനിയാഴ്ച

ഡോക്ടർ വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ശനിയാഴ്ച

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​​ഗണിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന് […]

Read More