എം എ റസാഖ് മാസ്റ്റർ കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥി: ജനകീയതയും പരിചയസമ്പത്തും മുൻനിർത്തി പ്രചരണം ശക്തമാകും

എം എ റസാഖ് മാസ്റ്റർ കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥി: ജനകീയതയും പരിചയസമ്പത്തും മുൻനിർത്തി പ്രചരണം ശക്തമാകും

കുന്ദമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ എം. എ. റസാഖ് മാസ്റ്റർ രംഗത്തെത്തി. ദീർഘകാല സംഘടനാ പരിചയവും ജനകീയ ഇടപെടലുകളും മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായി പ്രവർത്തിച്ചുവരുന്ന റസാഖ് മാസ്റ്റർ, ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. അടിത്തട്ടിൽ നിന്നുള്ള പ്രവർത്തന പരിചയം മുതൽ സംസ്ഥാനതല നേതൃത്ത്വത്തിന്റെ വിശ്വാസം വരെ നേടിയെടുത്ത സംഘടനാ മികവാണ് അദ്ദേഹത്തിന്റെ പ്രധാന ശക്തിയായി […]

Read More
 85 കഴിഞ്ഞവര്‍ക്കും ഭിന്നശഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

85 കഴിഞ്ഞവര്‍ക്കും ഭിന്നശഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിംഗ്) സൗകര്യം. 85 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക. ഇതിനു പുറമെ, ജോലി കാരണം പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ വരണാധികാരി നിശ്ചയിക്കുന്ന […]

Read More
 എം കെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ

എം കെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ മത്സരിക്കും. ജയന്തി രാജൻ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റർ കുന്നമംഗലത്തും മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ […]

Read More
 മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം സ്വന്തം മണ്ഡലമായ ധർമ്മടത്ത്. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തി. പിണറായിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിഎൻ ചന്ദ്രൻ, എം സുരേന്ദ്രൻ, ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കണ്ണൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ ആ​ദ്യ വരവ് ആഘോഷമാക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പിണറായിലേക്ക് റോഡ് ഷോ നടത്തിയാണ് പോകുന്നത്. സിപിഐഎമ്മിന് ജില്ലയിൽ വിമതഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് എത്തുന്നത്. […]

Read More
 മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.തിരുവനന്തപുരം സെഷൻസ് കോടതിയാണ്ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. നാട്ടുകാരിൽ ഒരാളുടെ വീട്ടിലാണ് മുള്ളൻപന്നി കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും […]

Read More
 യുവ ഇന്ത്യൻ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി

യുവ ഇന്ത്യൻ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി

കൊച്ചി, മാർച്ച് 17, 2026: ഐഎസ്എൽ 2025-26 സീസണിന്റെ ഭാഗമായി യുവ വിങ്ങർ ടൈസൺ സിംഗിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്വന്തമാക്കി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ കളിക്കുന്നതിനായി താരം ഇതിനോടകം തന്നെ ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ റിസർവ് ടീമിൽ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസൺ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ആക്രമണ ഫുട്ബോളിൽ ശ്രദ്ധേയനായ ടൈസൺ, വിങ്ങുകളിൽ മികവ് പുലർത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്. മണിപ്പൂരിൽ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ […]

Read More
 നടി വീണാ നായർ 20-20 യിൽ ചേർന്നു, ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ 20-20 യിൽ ചേർന്നു, ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ 20-20 യിൽ ചേർന്നു. ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ്. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകും. നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നു. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. സീരിയൽ താരം പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ 20.20 സ്ഥാനാർത്ഥിയാകും.

Read More
 നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി

നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസ നേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമൽ ഹാസൻ വിജയാശംസകൾ നേർന്നത്. സഖാവ് വിജയൻ വിജയിക്കട്ടെ , കേരളവും വിജയിക്കും. ഇതാണ് തൻ്റെ അഭിപ്രായമെന്ന് കമൽ കുറിച്ചു. എല്ലാറ്റിനുമുപരി, കേരളം ‘എന്റെയും കേരളമാണ്’ എന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർ അവരുടെ ചിന്താഗതിയാൽ എന്നെ ഒരു പുറം നാട്ടുകാരനായി മുദ്രകുത്തിയാലും, കേരളത്തോടുള്ള എന്റെ വൈകാരിക ബന്ധം എന്നും നിലനിൽക്കും. അതുകൊണ്ട് തന്നെ, […]

Read More
 തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസിൽആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. കേസിൽ വാദം പൂർത്തിയായ ശേഷം ഇന്ന് വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യമായ കാര്യങ്ങൾ അന്വേഷിച്ചില്ല, ആര്, എവിടെ വെച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിൽ ഒരു ക്രിമിനൽ സാധ്യത തെളിയിക്കാൻ കഴിയില്ലെന്നും തൊണ്ടിമുതൽ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാൻ […]

Read More