തീരാത്ത കാട്ടാനക്കലി : ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. യുഡിഎഫും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് ബിജെപി നേതൃത്വത്തിൻ്റെ ആരോപണം. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആറളം ഫാം സന്ദർശിക്കും. ഇതിനിടെ ആറളത്ത് ഇന്ന് സർവ്വകക്ഷി യോഗം ചേരാൻ തിരുമാനിച്ചിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ യോഗത്തിൽ പങ്കെടുക്കും. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ […]

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു

കുന്നംകുളത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ സ്വദേശികളായ സോമൻ,ഗീത ദമ്പതികളുട മകൾ സോയയാണ് (15) ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പെൺകുട്ടിയെ വീടിനുളളിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് സോയയുടെ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ.സംഭവം കണ്ടയുടൻ തന്നെ ഗീതയും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ ആംബുലൻസിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സോയ മരിച്ചത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് […]

Read More

ഡൽഹിയിൽ അതിഷി പ്രതിപക്ഷ നേതാവാകും

ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷിയെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും അതിഷി ഉൾപ്പെടെ പാർട്ടിയുടെ 22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയാണ് അതിഷി.യോഗത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും 22 പാർട്ടി എംഎൽഎമാരും പങ്കെടുത്തു.സഞ്ജീവ് ഝാ എംഎൽഎയാണ് അതിഷിയുടെ പേര് യോഗത്തിൽ നിർദേശിച്ചത്. ഡൽഹിയുടെ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും […]

Read More

താമരശേരി ചുരത്തിൽ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു

വിനോദ യാത്രാ സംഘത്തിൽപ്പെട്ട യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു. താമരശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപം മിനി വ്യൂ പോയിന്റിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശി അമൽജിത്ത് (23) ആണ് മരിച്ചത്. മൂത്രമൊഴിക്കുന്നതിനായി റോഡരികിൽ നിൽക്കവേ കാൽവഴുതി വീഴുകയായിരുന്നു.സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അമൽജിത്ത്. സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേയ്ക്ക് യാത്ര പോകവേയായിരുന്നു അപകടമുണ്ടായത്. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാൽവഴുതി യുവാവ് അറുപതടിയോളം […]

Read More

റെയിൽവേ ട്രാക്കിൽ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടിയെന്ന് എഫ്ഐആർ

കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലഫോൺ പോസ്റ്റ് ഇട്ട സംഭവം അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടിയെന്ന് എഫ്ഐആർ. മദ്യലഹരിയിൽ ആയിരുന്നു എന്ന പ്രതികളുടെ വാദം പോലീസ് തള്ളി. പ്രതികളെ റെയിൽവേ ട്രാക്കിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെരുമ്പുഴ സ്വദേശി അരുൺ,കുണ്ടറ സ്വദേശിരാജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ എന്ന് പോലീസ് പറയുന്നു.കുണ്ടറ സ്വദേശി രാജേഷിനെയും പെരുമ്പുഴ സ്വദേശി അരുണിനെയും ഇന്ന് റെയിൽവേ പൊലീസിന് കൈമാറിയേക്കും. സംഭവത്തിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. […]

Read More
 മലപ്പുറത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് പരിക്ക്

മലപ്പുറത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് പരിക്ക്

നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്ക്. മുണ്ടേരി അപ്പൻകാപ്പ് നഗറിലെ രമണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് രമണി ആനയെ കാണുന്നത്. ആന ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഭയന്നോടുമ്പോഴായിരുന്നു വീണ് പരിക്കേറ്റത്. ഒരു വയസായ പേരക്കുട്ടിയും രമണിയുടെ കയ്യിലുണ്ടായിരുന്നു. കുട്ടിയുടെ കയ്യിൽ പരിക്കേറ്റിട്ടുണ്ട്. രമണിയുടെ നെഞ്ചിലും ചുണ്ടിലുമാണ് പരിക്കേറ്റത്.

Read More

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Read More

ചാമ്പ്യന്‍സ് ടോസ് നേടി പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ – പാകിസ്താന്‍ മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെതിരെയുള്ള അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. പാക് ടീമിൽ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാമുല്‍ ഹഖ് ഓപ്പണറാകും.ടീം: രോഹിത് ശര്‍മം (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് […]

Read More

ആടിനെ മോഷ്ടിച്ചെന്ന് ആരോപണം;വീണ്ടും ആൾക്കൂട്ട കൊലപാതകം

ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കള ജനക്കൂട്ടം തല്ലിക്കൊന്നു.ചകുലിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള സോണാഹതു പഞ്ചായത്തിലെ ജോഡിസ ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.കിൻശുക് ബെഹ്‌റ (35), ബോലാനാഥ് മഹതോ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. കിൻശുക് ബെഹ്‌റ സംഭവസ്ഥലത്ത് തന്നെ മരിച്ചു

Read More