ശബരിമല യുവതി പ്രവേശനം: നിർണ്ണായക നിലപാടുമായി ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതി പ്രവേശനം: നിർണ്ണായക നിലപാടുമായി ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന വാദങ്ങൾ സമർപ്പിക്കും. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ബോർഡ് കോടതിക്ക് മുൻപാകെ നൽകുന്നത്. നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വാദങ്ങൾ സമർപ്പിക്കാനുള്ള സമയം കോടതി ഇന്നത്തേക്ക് നീട്ടി നൽകിയത്. വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ എന്താകുമെന്നത് ഏറെ ഉറ്റുനോക്കപ്പെടുന്നു.

Read More
 നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് പത്രികകൾ സ്വീകരിക്കുന്നത്. പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ താല്പര്യമുള്ളവർക്ക് മാർച്ച് 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഇനി വെറും 18 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ ആവേശകരമായ പ്രചാരണത്തിലാണ്. ഏപ്രിൽ 9-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പോളിങ്ങിന് ശേഷം മെയ് 4-ന് വോട്ടെണ്ണൽ […]

Read More
 നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോല്‍വിയാണ് കാരണം. പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും. സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഇന്നലത്തെ വന്‍ തോല്‍വിയോടെ ടീം മാനേജ്‌മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ […]

Read More
 യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾ ഇന്ത്യയെ ആക്രമിക്കും: മുൻ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾ ഇന്ത്യയെ ആക്രമിക്കും: മുൻ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ

ഇസ്‌ലാമാബാദ്: അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുൻ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൾ ബാസിത്ത്. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ പ്രസ്താവന. ഒരു സാങ്കൽപ്പിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ബാസിത്ത് ഇത്തരമൊരു ഭീഷണി മുഴക്കിയത്. ‘‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം’’– ഒരു […]

Read More
 ഒമാനില്‍ തൃത്താല സ്വദേശികളുടെ മരണവും ഒരാളെ കാണാതാകുകയും ചെയ്ത സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

ഒമാനില്‍ തൃത്താല സ്വദേശികളുടെ മരണവും ഒരാളെ കാണാതാകുകയും ചെയ്ത സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വാദിയില്‍ അകപ്പെട്ട് ഒമാനില്‍ മലയാളികളായ രണ്ടു പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവര്‍ മരിക്കുകയും റംലയെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കത്ത് പൂര്‍ണ രൂപത്തില്‍ I write to you with deep concern regarding the tragic flash floods that struck Oman on Saturday, resulting in […]

Read More
 സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് യു വി ഇൻഡക്സ് ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ചൂട് ക്രമാതീതമായി ഉയരുന്നതിനിടയിലാണ് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തെക്കൻ കേരളത്തിലെ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി […]

Read More
 ഖത്തറിന്റെ സൈനിക ഹെലികോപ്റ്റർ തകർന്നു, കാണാതായവർക്കായി തിരച്ചിൽ‍

ഖത്തറിന്റെ സൈനിക ഹെലികോപ്റ്റർ തകർന്നു, കാണാതായവർക്കായി തിരച്ചിൽ‍

ദോഹ∙ ഖത്തറിന്റെ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. കാണാതായവർക്കായി തിരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു മന്ത്രാലയം വിശദീകരിച്ചു. അതിനിടെ, ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരുക്ക്. മൂന്നു നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണമുണ്ടാകുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത് […]

Read More
 ‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി

‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി

ധർമ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം, ദുരന്തം നേരിടാൻ നാടാകെ ഒന്നിച്ചു നിൽക്കും എന്നാൽ കേന്ദ്രവും പ്രതിപക്ഷവും മുഖം തിരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിൽ തന്നെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. 2021-ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ […]

Read More
 ദിവസവും 8-9 നുണകള്‍ പറയുന്നയാളാണ്, നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്‍

ദിവസവും 8-9 നുണകള്‍ പറയുന്നയാളാണ്, നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന ഒരാളായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്നും അതിനാല്‍ സതീശന്റെ ആരോപണങ്ങളില്‍ മറുപടി പറയേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നുണപറയുന്നതിന് നൊബേല്‍ സമ്മാനം കിട്ടാന്‍ പരിശ്രമിക്കുകയാണ്. ഓരോ ദിവസവും എട്ടോ ഒന്‍പതോ നുണകള്‍ വീതം അദ്ദേഹം പറയുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കാരാട്ട് റസാഖുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ ഉന്നയിച്ച […]

Read More
 ഇന്ധന പ്രതിസന്ധി; ക്യൂബ വീണ്ടും സമ്പൂർണ ഇരുട്ടിൽ

ഇന്ധന പ്രതിസന്ധി; ക്യൂബ വീണ്ടും സമ്പൂർണ ഇരുട്ടിൽ

ക്യൂബയിലുടനീളം ഇന്നലെ വീണ്ടും സമ്പൂർണ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. ഒരു കോടിയിലധികം പേരെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. ദേശീയ വൈദ്യുത സംവിധാനം പൂർണമായും തടസ്സപ്പെട്ടുവെന്നും പുനഃ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ക്യൂബൻ ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. ഇന്ധനപ്രതിസന്ധി മൂലം കഴിഞ്ഞ തിങ്കളാഴ്ചയും ക്യൂബ ഇരുട്ടിലായിരുന്നു. ക്യൂബയിലേക്ക് വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ക്യൂബ പ്രതിസന്ധിയിലായത്.ക്യൂബയ്‌ക്കെതിരെ അമേരിക്കൻ ആക്രമണം പ്രതീക്ഷിക്കുന്നതായി ഇന്നലെ ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞിരുന്നു. ക്യൂബയുടെ രാഷ്ട്രീയ സംവിധാനം […]

Read More