ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം തള്ളി പൊലീസ്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം തള്ളി പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ വാദങ്ങൾ പൂർണ്ണമായും തള്ളി പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന പ്രതികളുടെ വാദം നിലനിൽക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ ഇഷ്ടികയും മറ്റ് മാരകായുധങ്ങളുമായി പ്രവർത്തകർ ബോധപൂർവ്വം സംഘടിച്ചെത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ കാര്യങ്ങൾ വരുംദിവസങ്ങളിൽ കോടതിയെ ബോധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ഒപ്പം പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്നും പോലീസ് ആവശ്യപ്പെടും. പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ […]

Read More
 ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് കള്ളൻ

ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് കള്ളൻ

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ അജ്ഞാതനായ ഒരാൾ ഓർഡിനറി ബസ് മോഷ്ടിച്ചുകൊണ്ടുപോയി. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കെഎസ്ആർടിസി ജീവനക്കാർ മറ്റൊരു വാഹനത്തിൽ ബസിനെ പിന്തുടരുകയായിരുന്നു. ജീവനക്കാർ തൊട്ടുപിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ്, പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് അതിവേഗം കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Read More
 കണ്ണൂർ താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി

കണ്ണൂർ താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി

കണ്ണൂർ: താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി. കുന്ദമംഗലത്തെ ഭൂപതി ജൗഹറിന്റെ വീട്ടിലാണ് ഇപ്പോൾ മയ്യത്ത് ഉള്ളത്. കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ മയ്യത്ത് നമസ്കാരം വൈകിട്ട് 5:30 ന്. ഖബറടക്കം രാത്രി 8:30 ന് കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ. പരേതനായ റിട്ടയർ ഡ് ജഡ്ജി നിസാർ അഹമ്മദിൻ്റെ സഹോദരിയുടെ ഭർത്താവാണ്. ഭാര്യ: പരേതയായ സക്കീന (കണ്ണൂർ). മക്കൾ: റംല, സൗദ, ആയിശ. മരുമക്കൾ: വിമുഹമ്മദ് മുനീർ (റിട്ട. ഡപ്യൂട്ടി കമ്മീഷണർ, റബ്ബർ ബോർഡ് കണ്ണൂർ), ജൗഹർ […]

Read More
 സലിംകുമാറിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ: മന്ത്രി പി സി വിഷ്ണുനാഥ്

സലിംകുമാറിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ: മന്ത്രി പി സി വിഷ്ണുനാഥ്

കൊച്ചി: സലിം കുമാറിൻ്റെ വിയോഗം മലയാള സിനിമയുടെ മാത്രം നഷ്ടമല്ലെന്ന് വിനോദസഞ്ചാര-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാള സിനിമയെ അഭിമാനത്തോടുകൂടി ഉയർത്തിയ കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് കൂടി സലിംകുമാറിന്റെ മൃതദേഹം സംസ്കരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. സലിംകുമാറിന്റെ ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തിപരമായി തങ്ങൾക്ക് എല്ലാവർക്കും വലിയ നഷ്ടമാണ് സലിംകുമാറിന്റെ അകാല വിയോഗം. […]

Read More
 ഷി​ഗെല്ല ബാധയിൽ വർധന: പരിശോധന കർശനമാക്കും; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യമന്ത്രി

ഷി​ഗെല്ല ബാധയിൽ വർധന: പരിശോധന കർശനമാക്കും; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല! കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഷിഗെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കാൻ അടിയന്തര നിർദ്ദേശം നൽകി. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പരിശോധന കർശനമാക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് നൽകാൻ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദ്ദേശം […]

Read More
 അതിഥി തൊഴിലാളിയെ അഴുക്കുചാലിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്; അപകടത്തിൽ പെട്ടതല്ല, ഒളിച്ചതാണ്

അതിഥി തൊഴിലാളിയെ അഴുക്കുചാലിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്; അപകടത്തിൽ പെട്ടതല്ല, ഒളിച്ചതാണ്

കോഴിക്കോട്: അഴുക്കുചാലിൽ നിന്ന് രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി അപകടത്തിൽ പെട്ടതല്ലെന്നും ഓവുചാലിൽ ഒളിച്ചതാണെന്നും കണ്ടെത്തൽ. ജോലിക്കായി കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് സുഹൃത്തുക്കളുമായി വഴക്കിട്ട് കോഴിക്കോട് ഇറങ്ങി അഴുക്കുചാലിൽ ഒളിക്കുകയായിരുന്നു. സുഹൃത്തുക്കൾ പിന്തുടർന്ന് എത്തിയപ്പോഴായിരുന്നു ഇവിടെ ഒളിച്ചത്. ബംഗാളിൽ നിന്നും കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്നു അജയ് ഉറവ്. ട്രെയിനിൽ വച്ച് കൂടെ ഉള്ളവരുമായി വഴക്കാകുകയും തുടർന്ന് അജയ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് ഓടുകയുമായിരുന്നു. പുഷ്പാ ജംഗ്ഷനിലെ ഓടയിലാണ് ഇയാൾ ഒളിച്ചത്. അന്വേഷിച്ച് […]

Read More
 ‘സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം’; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ

‘സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം’; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ

ചെന്നൈ: തനിക്ക് അനുവദിച്ചിട്ടുള്ള ‘സെഡ് പ്ലസ്’ കാറ്റഗറി സുരക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തുനൽകി തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് ഈ ഉയർന്ന സുരക്ഷ അനുവദിച്ചത്. നിലവിൽ 36 സിആർപിഎഫ് കമാൻഡോകൾ അടങ്ങുന്ന ശക്തമായ സൈനിക വ്യൂഹമാണ് അണ്ണാമലൈക്ക് സുരക്ഷയൊരുക്കുന്നത്. എന്നാൽ ബിജെപിയിൽ നിന്നും രാജിവെച്ച് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഔദ്യോഗിക സുരക്ഷ വേണ്ടെന്നുവെക്കാൻ അദ്ദേഹം തീരുമാനിച്ചത്. 15 ലക്ഷത്തോളം […]

Read More
 ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക; ആക്രമണം സമാധാന ചർച്ചകൾക്കിടെ

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക; ആക്രമണം സമാധാന ചർച്ചകൾക്കിടെ

പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ അറ്റാക്ക് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ചാണ് അമേരിക്കൻ പ്രതിരോധ സേന ഇറാന്റെ നീക്കത്തെ പ്രതിരോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനിയൻ ഡ്രോണുകൾ തകർക്കുന്നത്. ഇതിന് തൊട്ടുമുൻപ് നാല് ഡ്രോണുകൾ കൂടി അമേരിക്കൻ സൈന്യം വെടിവെച്ചിട്ടിരുന്നു. അമേരിക്കൻസഖ്യകക്ഷികളായ ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷം […]

Read More
 സലിം കുമാറിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം: ആഭ്യന്തരമന്ത്രി

സലിം കുമാറിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : ചലച്ചിത്ര നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നു. ഈ സ്നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്പ്പോടെ അനുസ്മരിച്ചിട്ടുണ്ട്. ഉറച്ച കോൺഗ്രസുകാരനായിരുന്ന സലിം കുമാർ തന്റെ രാഷ്ട്രീയ ബോധ്യങ്ങളിൽ എന്നും അഭിമാനം കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോൺഗ്രസ്‌ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More
 നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: സലീം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. തൻ്റെ ജീവിതത്തിൽ ഏറെ സൗ​ഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു സലീം കുമാറെന്നും കൂടെപ്പിറപ്പ് കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാർ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരൻ. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു […]

Read More