സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കും സിപിഎം നേതാക്കൾക്കെതിരെ ഭീഷണിയുമായി പിവി അൻവർ.മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും അൻവർ കൂട്ടിച്ചേർത്തു.’ഒരു തർക്കവുമില്ല ഞങ്ങൾ തലയ്ക്കേ അടിക്കൂ. പറഞ്ഞുവിടുന്ന തലകൾക്കെതിരെ അടിക്കും. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ല. മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൻ കുടുംബത്തിന്റെ അടക്കം പണി തീർത്തുകളയുമെന്നാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. […]

Read More

ഈ വർഷത്തെ മഹാകുംഭമേളയ്‌ക്ക് പുണ്യ സ്‌നാനത്തോടെ സമാപനം

പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച പ്രയാഗ്‌രാജ് മഹാകുംഭമേളയ്‌ക്ക് മഹാശിവരാത്രി ദിവസമായ ഇന്നത്തെ പുണ്യ സ്‌നാനത്തോടെ സമാപനം. ഇന്ന് പ്രധാന സ്നാനം നടക്കും. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി പുണ്യം തേടി പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് യുപി സർക്കാരിന്റെ കണക്കുകൾ. ഇന്ന് രാവിലെ മുതൽ നല്ല തിരക്കാണ് സ്ഥലത്ത് അനുഭവപ്പെടുന്നത്. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്.മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ൽപ്പരം ശുചീകരണ […]

Read More

ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും

കണ്ണൂരിലെ ആറളം ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും.ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെയാണ് നീക്കം ചെയ്യുക.വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന ആവശ്യപ്പെട്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് നേതൃത്വം നൽകുന്ന ഉപവാസ സമരം ഇന്ന് ഇരിട്ടിയിൽ നടക്കും.രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ദൗത്യത്തിന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിൽ തമ്പടിച്ച ആനകളെയാണ് ആദ്യം കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നത്. 50 അംഗ വനപാലക സംഘത്തിനാണ് […]

Read More

ഹോട്ടലിന് നേരെ ആക്രമണം വ്യാപാരികൾ പ്രതിഷേധിച്ചു

കുന്ദമംഗലം: കാരന്തൂർ ഒവുങ്ങരയിലെ സ്പൂൺ മി ( ഫുഡ് ഗാർഡൻ )ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഏരിയ കമ്മിറ്റി സെക്രട്ടറി സി.എം.ബൈജു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് സംഘടന നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് നാസർ കാരന്തൂർ, സെക്രട്ടറി അനീഷ് കുറ്റികാട്ടിൽ, ഒ നേതൃത്വം നൽകി.ഏരിയാ കമ്മിറ്റി പ്രസിഡണ്ട് ഒ […]

Read More

എസ് എം എ രോഗത്തിനുള്ള മരുന്നിന്റെ വില കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നിന്റെ വില കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി. സബ്‌സിഡി നല്‍കുന്നതിനുള്ള സാധ്യത പുനപരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എസ്എംഎ രോഗിക്ക് കേന്ദ്ര സർക്കാർ മരുന്ന് വാങ്ങി നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

Read More

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നേരിട്ടിറങ്ങി മലപ്പുറം ജില്ലാകളക്ടര്‍; വാഹനം പിടികൂടി

മാലിന്യമുക്ത മലപ്പുറത്തിനായി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ പരിശോധന. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷനും മലപ്പുറം നഗരസഭയും നടത്തിയ പരിശോധനയിലാണ് കളക്ടറും ഭാഗമായത്. പരിശോധക്കിടെ മലപ്പുറം മിഷന്‍ ആശുപത്രിക്ക് സമീപം മാലിന്യം ഉപേക്ഷിക്കാനെത്തിയയാളെ കളക്ടര്‍ പിടികൂടി. വീട്ടില്‍ നിന്നുള്ള മാലിന്യം കവറിലാക്കി ഉപേക്ഷിക്കാന്‍ എത്തിയതായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കളക്ടര്‍ വാഹനം പിടിച്ചെടുത്തു. രാവിലെ 5.45 ന് തുടങ്ങിയ പരിശോധന എട്ട് വരെ നീണ്ടു. മലപ്പുറം നഗരം, മച്ചിങ്ങല്‍ ബൈപാസ്, വലിയങ്ങാടി, വലിയവരമ്പ്, മങ്ങാട്ടുപുലം […]

Read More

പി.വി അൻവറിനെ സംരക്ഷിക്കും ;മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്

പി.വി അൻവറിന്റെ ഇടപെടലിൽ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ അൻവറിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.ചുങ്കത്തറയിലെ വിജയം നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആണെന്നും വി.എസ് ജോയ് പറഞ്ഞു. പി.വി അൻവറിനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായതോടെയാണ് ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായത്. അൻവറിന്റെ രോമം തൊടാൻ സമ്മതിക്കില്ല എന്നും ജോയ് പറഞ്ഞു. എന്നാൽ നിലമ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയപ്രശ്നം കേരളം രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് […]

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ടത് ശക്തമായ ഭരണവിരുദ്ധ വികാരം;വിഡി സതീശന്‍

സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്‍റെ സീറ്റ് വര്‍ധിച്ചു. യു.ഡി.എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞു. പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യു.ഡി.എഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ ഏഴ് വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡ് […]

Read More

ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

ചുങ്കത്തറയിൽ ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി.. അവിശ്വാസപ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.നുസൈബ സുധീറിനെ കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം സിപിഎം രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പിവി അൻവർ ഇടപെട്ടതോടെയാണ് നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നാണ് വിവരം.ചുങ്കത്തറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനായിരുന്നു. […]

Read More

ഡൽഹി നിയമസഭ; അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു

ഡൽഹി നിയമസഭയിൽ ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ മാർഷൽമാരെ വിളിച്ച് സഭയിൽ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിനെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് […]

Read More