പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശൂർ: പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ. നിയന്ത്രിതമേഖലയായ ഇവിടേക്ക് ഷഹബിനും സുഹൃത്തുക്കളും എത്തിയതായിരുന്നു.കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷഹബിന്‍ മരിച്ചത്.

Read More

മരണക്കെണിയായി പന്നിക്കെണി; സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവർ 3

കോഴിക്കോട്: സംസ്ഥാനത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഈ വർഷം ജീവൻ പൊലിഞ്ഞത് മൂന്നു പേർക്ക് . നിലമ്പൂർ വഴിക്കടവിൽ പത്താംക്ളാസ് വിദ്യാർത്ഥി അനന്ദുആണ് അവസാന ഇര.കഴിഞ്ഞ ജനുവരിയിലാണ് രണ്ടു പേർ മരിച്ചത്. ഷൊർണൂരിൽ കുളത്തിൽ വീണ് മരിച്ച വൃദ്ധന്റേത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനാണ് മരിച്ചത്. സ്ഥലമുടമ പരുത്തിപ്ര സ്വദേശി ശങ്കരനാരായണൻ അറസ്റ്റിലായി.ജനുവരിയിൽ ശാസ്താംകോട്ടയിൽ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​യാ​യ അ​മ്പ​ല​ത്തും​ഭാ​ഗം ചി​റ​യി​ൽ വീ​ട്ടി​ൽ സോ​മ​നും (52) ഷോ​ക്കേ​റ്റ് മ​രി​ച്ചി​രു​ന്നു. സംഭവത്തിൽ പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ദി​നി​ൽ […]

Read More

ഹണിമൂണിനിടെ യുവാവിനെ കൊന്നത് ഭാര്യ ; ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ്

ലക്‌നൗ: ഹണിമൂണിനിടെ ദമ്പതികളിൽ ഭർത്താവ് കൊല്ലപ്പെട്ട സംഭവത്തിൽപുതിയ വഴിത്തിരിവ്. യുവാവിനെ കൊന്നത് ഭാര്യ തന്നെ.ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം ഭാര്യയെ ജീവനോടെ കണ്ടെത്തി. യുവതിയാണ് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയാണ് (30) കൊല്ലപ്പെട്ടത്. ഭാര്യയായ സോനത്തെ (24) ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കൊപ്പം മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതിന് കാരണമെന്നും […]

Read More

കൊച്ചിയിൽ മുങ്ങിയ കപ്പൽ കമ്പനിക്കെതിരെ കേസില്ല; നഷ്ടപരിഹാരം മതിയെന്ന നിലപാടിൽ സർക്കാർ

തിരുവനന്തപുരം: കൊച്ചി ആഴയകടലിൽ മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ. നഷ്ട പരിഹാരം മതിയെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. എംഎസ്‍സി കമ്പനിക്ക് വിഴിഞ്ഞവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടർ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ മെയ് 25നാണ് മുങ്ങിയത്.കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്‌നറുകൾ കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭവത്തിൽ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി […]

Read More

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്

പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. പോർച്ചുഗലിനെതിരെ ആക്രമിച്ച് കളിച്ച സ്‌പാനിഷ് യുവനിര ആദ്യപകുതിയിൽ 2-1ന് മുന്നിലെത്തിയിരുന്നു. എന്നാൽ 61-ാം മിനിട്ടിൽ നായകൻ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ പോർച്ചുഗൽ സമനില തിരികെ പിടിച്ചു. പിന്നീട് നിശ്ചിത സമയം കഴിഞ്ഞ് എക്‌സ്‌ട്രാ ടൈമിലും ഇരുടീമുകളും വാശിയോടെ കളിച്ചെങ്കിലും ഗോളൊന്നും നേടിയില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അവിടെയും ആവേശം ഒട്ടും ചോർന്നില്ല. ഇരുടീമുകളും ഒന്നിന് പിറകെ ഒന്നായി ഗോളുകൾ നേടി. എന്നാൽ നാലാമതായി സ്പാനിഷ് […]

Read More

മൂന്നാം മോദി സർക്കാറിന്റെ ഒന്നാം വാർഷികം ഇന്ന്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സർക്കാർ 11 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിനായോ എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. തുടർഭരണത്തിന്റെ ആലസ്യത്തിൽ ജനങ്ങളെ മറന്ന സർക്കാരിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മോദി സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്. പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ ക്ഷീണവുമായാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുന്നത് . 543 അംഗ ലോക്സഭയിൽ നാനൂറിനു മുകളിൽ സീറ്റ് നേടുമെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. […]

Read More

ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

തൃശൂർ വരന്തരപ്പിള്ളിയിൽ ദിവ്യ(34) യെയാണ് ഭർത്താവ് കുഞ്ഞുമോൻ (40) കൊലപ്പെടുത്തിയത്. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു […]

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളികൾക്ക്പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമത്തിൽ പ്പിംഗ് തൊഴിലാളികൾക്ക്പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച അതിരാവിലെ ആണ് സംഭവം. ഇവർ ടാപ്പിംഗ് ചെയ്യുന്നതിനായി ടൂവിലറിൽ യാത്ര ചെയ്തു റബ്ബർ തോട്ടത്തിലേക്ക് പോകുകയായിരുന്നു. പാലോട് – നന്ദിയോട് ആലുംമൂട് – പാലത്തിന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭർത്താവ് ജോസ് പുറകിൽ ഇരിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളെജിൽ എത്തിച്ചു. ഗ്ലോറിയുടെ നില […]

Read More

വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം, അതിന് കുടപിടിക്കുകയാണ് എം വി ഗോവിന്ദൻ;വി.ഡി സതീശന്‍

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണം.ഹീനമായ ആരോപണം ഉന്നയിച്ച മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ല വനം മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. നിലമ്പൂരില്‍ പന്നിയെ കുടുക്കാന്‍ വച്ച വൈദ്യൂതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. കുട്ടികള്‍ക്ക് ഷോക്കേറ്റ സംഭവം […]

Read More

കോവിഡ് കേസുകളിൽ വർധന; കേരളത്തിൽ രോഗികളുടെ എണ്ണം 1950

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. 6133 ആക്ടീവ് കേസുകൾ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് […]

Read More