ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നു.31 വരെ അതിശക്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശാം. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് അതിതീവ്രമഴയ്ക്കുള്ള ചുവപ്പ് മുന്നറിയിപ്പ് നൽകി. മറ്റ് 10 ജില്ലയിലും ഓറഞ്ച് മുന്നറിയിപ്പാണ്.വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ചുവപ്പ് മുന്നറിയിപ്പാണ്. മറ്റു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും.കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, […]

Read More

കുരിക്കത്തൂർ ആളിപറമ്പത്ത് ഭാനുമതി നിര്യാതയായി

കുരിക്കത്തൂരിലെ സിപിഐഎം പാർട്ടി മെമ്പറുംജീരകപാറ മിച്ചഭൂമി സമര സേനാനിയുമായിരുന്ന പരേതനായ ആളിപറമ്പത്ത് വേലായുധൻ്റെ ഭാര്യ ഭാനുമതി (73) നിര്യാതയായി. മക്കൾ: ജ്യോതി , ജെസ്സി (ആശാ വർക്കർ പിഎച്ച്സി പെരുവയൽ ).മരുമക്കൾ: ലിഖിത ,പ്രഭാകരൻ (കൊടശ്ശേരിതാഴം).സഹോദരങ്ങൾ: തങ്കം (പെരുമൺപുറ )സുന്ദരൻ (പെരുമൺപുറ )മോഹനൻ (പരിയങ്ങാട്)ബാബു (പെരുമൺപുറ )സ്വർണ്ണകുമാരി (വെള്ളിപറമ്പ്)പരേതരായ നളിനി,രാജൻ.സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.

Read More

അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം; സണ്ണിജോസഫ് എംഎൽഎ

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ . യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന […]

Read More

ആര്യാടന്‍ ഷൗക്കത്ത് മാര്‍ത്തോമ്മ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയെ കണ്ട് അനുഗ്രഹം തേടി

നിലമ്പൂര്‍ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മാര്‍ത്തോമ്മ സഭ കുന്ദംകുളം മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയെ കണ്ട് അനുഗ്രഹം തേടി. ചുങ്കത്തറ മാര്‍ത്തോമ്മ കോളേജിലെത്തിയാണ് പിതാവിനെ കണ്ടത്. വിജയാശംസകളും നേര്‍ന്നാണ് പിതാവ് യാത്രയാക്കിയത്.

Read More

പ്രദേശവാസികളെ മറ്റൊരിടത്ത്‌ പുനരധിവസിപ്പിക്കുന്നത്‌ പ്രായോഗികമല്ല;മുനമ്പം: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശവാസികളെ മറ്റൊരിടത്ത്‌ പുനരധിവസിപ്പിക്കുന്നത്‌ പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. പ്രദേശവാസികളുമായും വഖഫ്‌ ബോർഡുമായും പ്രദേശവാസികളുമായി ചർച്ച നടത്തി സർക്കാർ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ജുഡീഷണൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് […]

Read More

കമലഹാസൻ രാജ്യസഭയിലേക്ക്;തിരഞ്ഞെടുപ്പ് ജൂൺ 19ന്

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റുകളിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസന് പാർട്ടി ഒരു സീറ്റ് മാറ്റിവച്ചു. പി വിൽസൺ, എസ് ആർ ശിവലിംഗം, കവി സൽമ എന്നിവരാണ് മറ്റ് ഡിഎംകെ സ്ഥാനാർത്ഥികൾ. മക്കൾ നീതി മയ്യവുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമായാണ് കമലഹാസന് സീറ്റ് അനുവദിച്ചത്. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക.ഇതിനുമുൻപ് നടന്ന കോയമ്പത്തൂരിൽ നിന്നുള്ള നിയമസഭാ […]

Read More

സുരക്ഷിത പ്രസവം ക്യാമ്പയിൻ ഫലം കാണുന്നു; മലപ്പുറത്ത്വീട്ടു പ്രസവങ്ങൾ ഗണ്യമായി കുറഞ്ഞു

കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തെരഞ്ഞെടുക്കാം’ എന്ന ടാഗ് ലൈനിൽ ആരോഗ്യ വകുപ്പ് ആരംഭിച്ച ജനകീയ ക്യാമ്പയിൻ വിജയം കാണുന്നു. ക്യാമ്പയിന് മുൻപ് ജില്ലയിൽ ഓരോ മാസവും ശരാശരി 20 നും 25 നും ഇടയിൽ വീട്ടു പ്രസവങ്ങൾ നടന്നിരുന്നു. എന്നാൽ ക്യാമ്പയിന് ശേഷം അത് 6 ആക്കി ചുരുക്കാൻ സാധിച്ചു. ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പി.സി. ആന്‍ഡ് പി.എന്‍.ഡി.റ്റി. ആക്റ്റ് സംബന്ധിച്ച വിഷയങ്ങൾ ചര്‍ച്ച ചെയ്യാൻ ചേർന്ന ജില്ലാതല […]

Read More

സഹപാഠിയുടെ വീട്ടിൽ എത്തിയ യുവ ആയുർവേദ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സഹപാഠിയുടെ വീട്ടിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവ ആയുർവേദ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി . വെള്ളറട കിളിയുർ പള്ളിവിള അനീഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച്ച എത്തിയ ആയുര്‍വേദ ഡോക്ടര്‍ തിരുവട്ടാര്‍ കട്ടയ്ക്കല്‍ ചെമ്മന്‍കാല വീട്ടില്‍ ജോണ്‍സിങ് പ്രേമ ദമ്പതികളുടെ മകൻ ബിനീഷിനെ (28) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു ബിനീഷ് എന്നാണ് പറയപ്പെടുന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിവരെ അനീഷ് കുമാറും ബിനീഷും സംസാരിച്ച് ഇരുന്നിരുന്നു. പിന്നീട് […]

Read More

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രികനായ കൊടക്കാട് കൊടുന്നോട് സ്വദേശി സനീഷാണ് മരിച്ചത്.കാര്‍യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊവിഡ് കേസുകൾ വർധിക്കുന്നു;സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ഇന്ന്

രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. . മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് […]

Read More