ഇടപ്പള്ളിയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി
എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ്കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കൾ തൊടുപുഴയിലെത്തിയിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് ചൊവ്വാഴ്ച കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തിയെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. പരീക്ഷയ്ക്കായി ഇടപ്പള്ളിയിലെ സ്കൂളിൽ എത്തി മടങ്ങിയ വിദ്യാർഥി, തിരികെ വീട്ടിൽ എത്താത്തതോടെയാണ് രക്ഷിതാക്കൾ അന്വേഷണം ആരംഭിച്ചത്. ബന്ധു വീടുകളിൽ പോയിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം രക്ഷിതാക്കൾ. എന്നാൽ, അടുത്ത ബന്ധുക്കളുടെ വീട്ടിലെത്തിയിട്ടില്ല എന്ന് സ്ഥിരീകരിച്ചതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. […]
Read More
